മസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിലെ സൗഹൃദത്തിലും സഹകരണത്തിലും പുതിയ നാഴികക്കല്ലൊരുക്കുന്ന ഒമാൻ-ഇന്ത്യ കായികമേളക്ക് ഒൗദ്യോഗിക തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഒമാൻ സിവിൽ സർവിസ് മന്ത്രി ശൈഖ് ഖാലിദ് ബിൻ ഒമർ ബിൻ സൈദ് അൽ മർഹൂൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ, സ്പോർട്സ് ഡയറക്ടർ അഹ്മദ് ജദാമി, ഒമാൻ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി ജനറലും സി.ഇ.ഒയുമായ ഫൈസ് ഉഥ്മാൻ അൽ ബലൂഷി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ സതീഷ് നമ്പ്യാർ, മലയാളം വിഭാഗം കൺവീനർ ടി. ഭാസ്കരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ഒമാെൻറയും ഇന്ത്യയുടെയും വിവിധ കലാപരിപാടികൾ ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഒമാനി നാടോടി നൃത്തം, വാദികബീർ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടോടി നൃത്തം, ദാർസൈത്ത് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച മ്യൂസിക്കൽ മെഡ്ലെ, മലയാളം വിഭാഗം അവതരിപ്പിച്ച ഒഡീസി നൃത്തം തുടങ്ങിയ പരിപാടികൾ നടന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം ഗോകുലം കേരള എഫ്.സിയും സൂർ സ്പോർട്സ് ക്ലബും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ മത്സരം നടന്നു. മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് സൂർ ക്ലബ് വിജയിച്ചു. കളിയുടെ ആദ്യപകുതിയിൽ സൂർ ക്ലബ് മൂന്നു ഗോളുകൾ അടിച്ചു. രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയവരുടെ മികവിലാണ് ഗോകുലം രണ്ടു ഗോൾ തിരിച്ചടിച്ചത്. ഇൗമാസം അവസാനത്തോടെയാണ് കായിക മത്സരങ്ങൾ ആരംഭിക്കുക. അഞ്ചുമാസം നീളുന്നതാണ് ഇൗ കായിക മാമാങ്കം.
സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികാഘോഷത്തിെൻറ ഭാഗമായാണ് ഒമാൻ-ഇന്ത്യ കായികമേള സംഘടിപ്പിക്കുന്നത്. ഇന്ത്യൻ എംബസി, ഒമാൻ കായിക മന്ത്രാലയം, ഇന്ത്യൻ സോഷ്യൽക്ലബ് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ സോഷ്യൽക്ലബ് മലയാളം വിഭാഗമാണ് മേള സംഘടിപ്പിക്കുന്നത്. ഫുട്ബാൾ, ക്രിക്കറ്റ്, ഹോക്കി, ബാഡ്മിൻറൺ, വോളിബാൾ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക. ഒാരോ ഗെയിമും സ്വദേശികളെയും ഇന്ത്യക്കാരെയും രണ്ടു പൂളുകളായി തിരിച്ചാണ് നടത്തുക. ഒാേരാ പൂളിലും വിജയിക്കുന്നവർ ഫൈനലിൽ മാറ്റുരക്കും. ഇരു രാഷ്ട്രങ്ങളിലെയും ടീമുകൾ പെങ്കടുക്കുന്ന സൗഹൃദ മത്സരങ്ങളും നടക്കും.
ഒക്ടോബർ 26ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വ്യക്തിഗത വിജയികൾക്കും ടീമുകൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. ഒമാനിലെയും ഇന്ത്യയിലെയും വിവിധ കായിക പ്രതിഭകളെ സമാപന ചടങ്ങിൽ ആദരിക്കും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 12:15 PM GMT Updated On
date_range 2018-12-22T17:30:00+05:30ഒമാൻ-ഇന്ത്യ കായികമേളക്ക് തുടക്കം
text_fieldsNext Story