മസ്കത്ത്: രാജ്യത്തെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. ജൂൺ അവസാനത്തെ കണക്ക് പ്രകാരം 672,169 ഇന്ത്യക്കാരാണ് ഒമാനിലുള്ളത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച് 2.8 ശതമാനത്തിെൻറ കുറവാണ് പ്രവാസികളുടെ എണ്ണത്തിലുണ്ടായത്. പാകിസ്താൻ സ്വദേശികളുടെ എണ്ണമാകെട്ട ഇക്കാലയളവിൽ 5.1 ശതമാനം കുറഞ്ഞ് 225,563 ആയി. ബംഗ്ലാദേശികളുടെ എണ്ണത്തിലുണ്ടായത് 4.1 ശതമാനമാണ്. അതേസമയം, ഉഗാണ്ടയിൽ നിന്നുള്ള പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ ഇക്കാലയളവിൽ ഉണ്ടായത് മുപ്പത് ശതമാനത്തിെൻറ വർധനവാണ്.
ഡിസംബറിൽ 24,449 ആയിരുന്ന ഉഗാണ്ടക്കാരുടെ എണ്ണം ജൂണിൽ 31,945 ആയി ഉയർന്നു. ഇതിൽ കൂടുതൽ പേരും സ്ത്രീകളാണ്. ആകെ 350 പേർ മാത്രമാണ് പുരുഷന്മാർ. വീട്ടുേജാലിക്കാരായാണ് കൂടുതൽ സ്ത്രീകളും എത്തുന്നത്. ഏഷ്യൻ രാഷ്ട്രങ്ങൾ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഉഗാണ്ടയിൽനിന്നുള്ള വീട്ടുജോലിക്കാരെ കൂടുതലായി റിക്രൂട്ട് ചെയ്തു തുടങ്ങിയത്.