Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ–ഇ​ന്ത്യ...

ഒ​മാ​ൻ–ഇ​ന്ത്യ സം​യു​ക്​​ത സമിതി യോ​ഗം ഇ​ന്ന്​

text_fields
bookmark_border
ഒ​മാ​ൻ–ഇ​ന്ത്യ സം​യു​ക്​​ത സമിതി യോ​ഗം ഇ​ന്ന്​
cancel
camera_alt????????? ???????
മ​സ്​​ക​ത്ത്​: എ​ട്ടാ​മ​ത്​ ഒ​മാ​ൻ-​ഇ​ന്ത്യ സം​യു​ക്​​ത ക​മ്മി​റ്റി യോ​ഗം ഇ​ന്ന്​ ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ക്കും. കേ​ന്ദ്ര വ്യ​വ​സാ​യ, വാ​ണി​ജ്യ, വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​സം​ഘം യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നാ​യി മ​സ്​​ക​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ്​ ബി​ൻ നാ​സ​ർ അ​ൽ മ​ഹ്​​രീ​സി​യാ​ണ്​ ഒ​മാ​ൻ​സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ൽ നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണം യോ​ഗം ച​ർ​ച്ച​ചെ​യ്യും. ടൂ​റി​സം മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ സാ​ധ്യ​ത​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഒ​മാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​ ല​ക്ഷ്യ​മി​ട്ടു​ള്ള തീ​രു​മാ​ന​ങ്ങ​ൾ ജോ​യ​ൻ​റ്​ ക​മ്മി​റ്റി യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. 
ജോ​യ​ൻ​റ്​ ക​മ്മി​റ്റി യോ​ഗം തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ ഇ​ന്ത്യ​ൻ​സം​ഘം ഒ​മാ​ൻ വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി​യു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു​ണ്ട്. ബി​സി​ന​സ്​ ടു ​ബി​സി​ന​സ്​ യോ​ഗ​ങ്ങ​ളും ഇ​തോ​ടൊ​പ്പം ന​ട​ക്കും. ബി 2 ​ബി യോ​ഗ​ങ്ങ​ളി​ൽ ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സ്​ അ​ധി​കൃ​ത​രും പ​െ​ങ്ക​ടു​ക്കും. 
ഇ​ന്ത്യ​ൻ ​സം​ഘം റോ​യ​ൽ ഒാ​പെ​റാ ഹൗ​സും ദേ​ശീ​യ മ്യൂ​സി​യ​വും അ​ട​ക്കം വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും.
Show Full Article
TAGS:oman-india suresh prabhu gulf news 
News Summary - oman india joined committee meeting today-oman-gulfnews
Next Story