Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന​വോ​ത്ഥാ​ന​ത്തി​െൻറ...

ന​വോ​ത്ഥാ​ന​ത്തി​െൻറ പു​തി​യ ദി​ശ​യി​ൽ ഒ​മാ​ൻ: 'വിഷൻ 2040' സ്വപ്​നപദ്ധതി ഒമാ​െൻറ മുഖച്ഛായ മാറ്റിമറിക്കും

text_fields
bookmark_border
ന​വോ​ത്ഥാ​ന​ത്തി​െൻറ പു​തി​യ ദി​ശ​യി​ൽ ഒ​മാ​ൻ: വിഷൻ 2040 സ്വപ്​നപദ്ധതി ഒമാ​െൻറ മുഖച്ഛായ മാറ്റിമറിക്കും
cancel

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​വോ​ത്ഥാ​ന​ത്തി​െൻറ പു​തി​യ ദി​ശ​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ ഒാ​ഫ്​ ഒ​മാ​ൻ. ജ​നു​വ​രി​യി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​െൻറ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന്​ അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​പ്പോ​ൾ ന​ൽ​കി​യ വാ​ഗ്​​ദാ​നം​പോ​ലെ രാ​ഷ്​​ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​െൻറ​യും പു​രോ​ഗ​തി​യു​ടെ​യും കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ കാ​ൽ​വെ​പ്പു​ക​ൾ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ 10 മാ​സ​ത്തി​നി​ടെ സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്​ സാ​ധി​ച്ചു.

ഒ​മാ​െൻറ മു​ഖ​ച്ഛാ​യ​ത​ന്നെ മാ​റ്റി​മ​റി​ക്കു​ന്ന വി​ഷ​ൻ 2040 എ​ന്ന സ്വ​പ്​​ന​പ​ദ്ധ​തി​ക്ക്​ അ​നു​സൃ​ത​മാ​യി ഭ​ര​ണ​ത​ല​ത്തി​ൽ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ്​ സു​ൽ​ത്താ​ൻ ഹൈ​തം വ​രു​ത്തി​യ​ത്. ആ​ഗ​സ്​​റ്റ്​ 18നാ​ണ്​ ഭ​ര​ണ​ത​ല​ത്തി​ലെ മാ​റ്റ​ങ്ങ​ൾ സം​ബ​ന്ധി​ച്ച 28 രാ​ജ​കീ​യ ഉ​ത്ത​ര​വു​ക​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.

ഇ​തു​​പ്ര​കാ​രം അ​ഞ്ച്​ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും 10 മ​ന്ത്രാ​ല​യ​ങ്ങ​ൾ ല​യി​പ്പി​ക്കു​ക​യും ചെ​യ്​​തു. ന​വോ​ത്ഥാ​ന​ത്തി​െൻറ അ​ടി​സ്ഥാ​ന​മാ​ണ്​ ഒ​മാ​ൻ വി​ഷ​ൻ 2040 പ​ദ്ധ​തി. അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം, വ​രു​മാ​ന വൈ​വി​ധ്യ​വ​ത്​​ക​ര​ണം, ആ​ക​ർ​ഷ​ക​മാ​യ നി​ക്ഷേ​പാ​ന്ത​രീ​ക്ഷം, സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഒ​മാ​ൻ വി​ഷ​​ൻ 2040​െൻ​റ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ.

എ​ണ്ണ​വി​ല​യി​ടി​വി​െൻറ​യും കോ​വി​ഡി​െൻറ​യും പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നും പ്ര​ശം​സാ​ർ​ഹ​മാ​യ ന​ട​പ​ടി​ക​ളാ​ണ്​ ഒ​മാ​ൻ കൈ​ക്കൊ​ണ്ട​ത്. രോ​ഗ വ്യാ​പ​നം നി​രീ​ക്ഷി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യി സു​ൽ​ത്താ​െൻറ ഉ​ത്ത​ര​വ്​ പ്ര​കാ​രം മാ​ർ​ച്ചി​ൽ സു​പ്രീം​ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

സു​പ്രീം​ക​മ്മി​റ്റി​യാ​ണ്​ കോ​വി​ഡ്​ സം​ബ​ന്ധി​ച്ച്​ രാ​ജ്യം കൈ​ക്കൊ​ള്ളേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ തീ​രു​മാ​നി​ക്കു​ന്ന​ത്. മാ​ർ​ച്ചി​ൽ നി​ല​വി​ൽ വ​ന്ന കോ​വി​ഡ്​ പ്ര​തി​രോ​ധ ഫ​ണ്ടി​ലേ​ക്ക്​ സു​ൽ​ത്താ​ൻ 10 ദ​ശ​ല​ക്ഷം റി​യാ​ൽ സം​ഭാ​വ​ന​യാ​യി ന​ൽ​കു​ക​യും ചെ​യ്​​തു.

കോ​വി​ഡ്​ വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി സു​ൽ​ത്താ​ൻ വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​വ​രു​ന്നു​ണ്ട്. കോ​വി​ഡ്​ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കി​യ ആ​ഘാ​ത​ങ്ങ​ൾ ത​ര​ണം ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​ൻ സു​ൽ​ത്താ​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം സാ​മ്പ​ത്തി​ക​കാ​ര്യ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്നി​ട്ടു​ണ്ട്. സം​രം​ഭ​ക​ർ​ക്കാ​യി നി​ര​വ​ധി ആ​ശ്വാ​സ പ​ദ്ധ​തി​ക​ളും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman ‘Vision 2040’
Next Story