Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്രാവുകളുടെ ഇറക്കുമതിക്ക് ഒമാനിൽ ആറ് മാസത്തേക്ക് വിലക്ക്
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ എല്ലാത്തരം സ്രാവുകളുടെയും ഇറക്കുമതി പെർമിറ്റുകൾ ആറ് മാസത്തേക്ക് താൽക്കാലികമായി നിർത്തിവെച്ച് പരിസ്ഥിതി അതോറിറ്റി ജൂലൈ 29 മുതൽ അടുത്തവർഷം ജനുവരി 29 വരെയാണ് ഈ വിലക്ക് പ്രാബല്യത്തിലുണ്ടാവും.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച സൈറ്റസ് കൺവെൻഷന്റെ അനുബന്ധങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാത്തരം സ്രാവുകൾക്കും അവയുടെ ഉൽപന്നങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
സ്രാവുകളുമായി ബന്ധപ്പെട്ട ഇറക്കുമതി നടപടിക്രമങ്ങൾ പുനഃക്രമീകരിക്കുന്നതിനും, ഒമാന്റെ ദേശീയ നിയമങ്ങളും അന്താരാഷ്ട്ര സൈറ്റസ് കൺവെൻഷൻ വ്യവസ്ഥകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് പുതിയ നടപടിയെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

