Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ന്ധ​ങ്ങ​ൾ...

ബ​ന്ധ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഹം​ഗ​റി​യും

text_fields
bookmark_border
ബ​ന്ധ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ഹം​ഗ​റി​യും
cancel
camera_alt

ഹം​ഗ​റി നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക്ക​ർ ഡോ. ​ലാ​സ്‌​ലോ കോ​വ​റി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ഹം​ഗ​റി നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക്ക​ർ ഡോ. ​ലാ​സ്‌​ലോ കോ​വ​റി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം അ​വ​ലോ​ക​നം ചെ​യ്തു. പൊ​തു​താ​ൽ​പ​ര്യ​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി.

മ​ന്ത്രി​യു​ടെ ഓ​ഫി​സ് വ​കു​പ്പ് മേ​ധാ​വി ഖാ​ലി​ദ് ഹാ​ഷി​ൽ അ​ൽ മു​സ​ൽ​ഹി, ഒ​മാ​നി​ലെ ഹം​ഗ​റി അം​ബാ​സ​ഡ​ർ ബ​ർ​ണ​ബാ​സ് ഫോ​ഡോ​ർ, ഇ​രു​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ മ​ഹ്മൂ​ദ് അ​ൽ സ​ഈ​ദു​മാ​യും ഡോ. ​ലാ​സ്‌​ലോ കോ​വ​റി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

സം​യു​ക്ത താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തെ പി​ന്തു​ണ​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​പ​ക്ഷ​വും വി​ശ​ക​ല​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ഹി​ലാ​ൽ അ​ൽ മ​വാ​ലി പ​ങ്കെ​ടു​ത്തു. കൗ​ൺ​സി​ൽ ഓ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​യ്ഖ് അ​ൽ ഫ​ദ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്തി, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് നാ​സി​ർ അ​ൽ വാ​ഹി​ബി, ഒ​മാ​നി​ലെ ഹം​ഗ​റി അം​ബാ​സ​ഡ​ർ ബ​ർ​ണ​ബാ​സ് ഫോ​ഡോ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HungaryOman
News Summary - Oman, Hungary to expand ties
Next Story