മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതി
text_fieldsമസ്കത്ത്: ആദരസൂചകമായി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിൽ ബഹുമതി നൽകി ഒമാൻ. മസ്കത്തിലെ അൽ ബറക കൊട്ടാരത്തിൽ വ്യാഴാഴ്ച നടന്ന ചടങ്ങിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് മോദിയെ രാജ്യത്തിന്റെ പമോന്നത ബഹുമതിയായ ‘ദ ഓർഡർ ഓഫ് ഒമാൻ’ കൈമാറിയത്. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തപ്പെടുത്തുന്നതിൽ മോദി വഹിച്ച പങ്ക് പരിഗണിച്ചാണ് ആദരം. ബറക കൊട്ടാരത്തിൽ സ്നേഹാലിംഗനം നടത്തിയ ഇരുവരും പരസ്പരം സമ്മാനങ്ങൾ കൈമാറി.
തുടർന്ന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തിയ ഇരുവരും ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വിലയിരുത്തി. ഊർജം, സാങ്കേതിക വിദ്യ, ലോജിസ്റ്റിക്സ്, ഭക്ഷ്യ സുരക്ഷ, നിർമാണം, കാർഷിക ഉൽപാദനം തുടങ്ങി മേഖലകളിൽ പുതിയ നിക്ഷേപ അതിർത്തികൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ സാംസ്കാരിക-വിദ്യാഭ്യാസ വിനിമയത്തിന് മുഖ്യ പരിഗണന നൽകും. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സംഭവ വികാസങ്ങളിൽ ഇരുനേതാക്കളുടെയും കാഴ്ചപ്പാടുകകളും പരസ്പരം പങ്കുവെച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിക്കൊപ്പം വിദേശ കാര്യന്ത്രി എസ്. ജയ്ശങ്കർ, വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ദേശീയ സുരക്ഷാ ഉദേഷ്ടാവ് അജിത്ഡോവൽ, ഒമാനിലെ ഇന്ത്യൻ സംബാസഡർ ജി.വി. ശ്രീനിവാസ് തുടങ്ങിയവരും ഒമാനെ പ്രതിനിധീകരിച്ച് സുൽത്താന് പുറമെ, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുലത്താൻ ബിൻ സാലിം അൽ ഹബ്സി,പ്രൈവറ്റ് ഓഫിസ്ഹെഡ്ഡോ. ഹമദ് ബിൻ സഈദ് അൽ ഔഫി, ഇൻവെസ്റ്റമെന്റ് തോറിറ്റി ചെയർമാൻ അബ്ദുൽ സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ-വ്യവസായ- നക്ഷേപ പ്രോൽസാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസുഫ്, വിദേശ വ്യാപാര- അന്തദേശീയ സഹകരണ ഉപദേഷ്ടാവ് പങ്കജ് കിംജി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ ബിൻസാലിഹ് അൽ ശൈബാനി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

