സാഹസിക ടൂറിസം: ഗൈഡുകളും ട്രെയിൽ മാപ്പുകളും പുറത്തിറക്കി ഒമാൻ
text_fieldsമസ്കത്ത്: സാഹസിക ടൂറിസം രംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒമാൻ ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം ഔദ്യോഗിക ഗൈഡ് ബുക്കുകളും സർട്ടിഫൈഡ് ട്രെയിൽ മാപ്പുകളും പുറത്തിറക്കി. പ്രകാശന ചടങ്ങിൽ ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ബിൻ ഖാസിം അൽ ബുസൈദി അധ്യക്ഷതവഹിച്ചു.
അഡ്വഞ്ചർ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഓപറേറ്റർമാർക്കും സാഹസിക വിനോദസഞ്ചാരികൾക്കും സമഗ്രമായ റഫറൻസ് രേഖകളായി ഉപയോഗിക്കുന്നതിനാണ് പുതിയ മാർഗനിർദേശങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കുക, അപകടസാധ്യത നിയന്ത്രണ രീതികൾ പ്രോത്സാഹിപ്പിക്കുക, അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സാഹസിക പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. കഠിനമായ മലനിരകൾ ക്ലൈമ്പിങ്, കാന്യണിംഗ്, മൗണ്ടൻ ബൈക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിലവിൽ കൂടുതൽ പ്രചാരം. പ്രത്യേക പരിശീലനം നേടിയ ഓപ്പറേറ്റർമാരാണ് ഈ മേഖലയിൽ സേവനം നൽകുന്നത്.
പങ്കെടുക്കുന്നവരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സുരക്ഷിതവും നിലവാരമുള്ളതുമായ അഡ്വഞ്ചർ ടൂറിസം കേന്ദ്രമെന്ന നിലയിൽ ഒമാനെ മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം ഓപ്പറേറ്റർമാർ പുതിയ ഗൈഡ്‌ലൈനുകൾ അനുസരിച്ച് ശക്തമായ സുരക്ഷാ മാനേജ്മെന്റ് സംവിധാനങ്ങൾ സ്വീകരിക്കുകയും പുറത്തിറക്കിയ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

