ഒമാൻ ഹെൽത്ത് എക്സിബിഷന് തുടക്കം
text_fieldsമസ്കത്ത്: ഒമാൻ ഹെൽത്ത് എക്സിബിഷനും ഒമാൻ മെഡിക്കൽ അസോസിയേഷൻ ആഭിമുഖ്യത്തിലുള്ള സമ്മേളനത്തിനും കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കമായി. ആരോഗ്യ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് സയ്യിദ് ഡോക്ടർ സുൽത്താൻ ബിൻ യഅ്റൂബ് അൽബുസൈദിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടനം. ഒമാൻ മെഡിക്കൽ അസോസിയേഷെൻറയും ഒമാൻ എക്സ്പോയുടെയും നേതൃത്വത്തിൽ ആരോഗ്യമന്ത്രാലയത്തിെൻറ മേൽേനാട്ടത്തിലാണ് മൂന്ന് ദിവസം നീളുന്ന പരിപാടി. ഇന്ത്യയടക്കം 18 രാഷ്ട്രങ്ങളിൽ നിന്നുള്ള 150 സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പെങ്കടുക്കുന്നത്. ഇതിൽ അന്താരാഷ്ട്ര ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും പുറമെ മെഡിക്കൽ ഉപകരണങ്ങൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളുമുണ്ട്.
കേരളത്തിൽ നിന്ന് ആസ്റ്റർ, അമൃത, എം.വി.ആർ കാൻസർ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളുടെ സാന്നിധ്യമാണ് ഉള്ളത്. ആദ്യദിവസംതന്നെ പ്രദർശനത്തിൽ നിരവധി സന്ദർശകർ എത്തി. മെഡിക്കൽ സമ്മേളനത്തിലാകെട്ട 50 പ്രഭാഷകരും അഞ്ഞൂറ് പ്രതിനിധികളും പെങ്കടുക്കും. ജനറൽ മെഡിസിൻ, സർജറി, പീഡിയാട്രിക്സ്, ഒഫ്ത്താൽമോളജി തുടങ്ങി വിവിധ മേഖലകളിലെ ചികിത്സാപുരോഗതികൾ സംബന്ധിച്ച് സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
