Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി മ​ട​ക്കം...

പ്ര​വാ​സി മ​ട​ക്കം മൂ​ന്നാം ഘ​ട്ടം:  ഒ​മാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ സ​ർ​വി​സ്​ വ്യാ​ഴാ​ഴ്​​ച

text_fields
bookmark_border
പ്ര​വാ​സി മ​ട​ക്കം മൂ​ന്നാം ഘ​ട്ടം:  ഒ​മാ​നി​ൽ നി​ന്നു​ള്ള ആ​ദ്യ സ​ർ​വി​സ്​ വ്യാ​ഴാ​ഴ്​​ച
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി​യെ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള മൂ​ന്നാം ഘ​ട്ട വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച​ തു​ട​ക്ക​മാ​കും. ഒ​മാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്​​ച​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക്​ പ​ത്ത്​ സ​ർ​വി​സു​ക​ളാ​ണ്​ ഒ​മാ​നി​ൽ നി​ന്ന്​  ഉ​ണ്ടാ​വു​ക. ഇ​തി​ൽ മൂ​ന്നെ​ണ്ണം സ​ലാ​ല​യി​ൽ നി​ന്നാ​ണ്. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്കാ​യി അ​ഞ്ച്​ സ​ർ​വി​സു​ക​ളും ഉ​ണ്ട്. മ​സ്​​ക​ത്തി​ൽ നി​ന്ന്​ കോ​ഴി​ക്കോ​ടി​നും കൊ​ച്ചി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ര​ണ്ട്​ വി​മാ​ന​ങ്ങ​ൾ വീ​ത​വും ക​ണ്ണൂ​രി​ന്​ ഒ​രു വി​മാ​ന​വു​മാ​ണ്​​ ഉ​ള്ള​ത്. സ​ലാ​ല​യി​ൽ നി​ന്നു​ള്ള മൂ​ന്നു​ സ​ർ​വി​സു​ക​ളും ക​ണ്ണൂ​രി​നാ​ണ്. ജ​യ്​​പു​ർ, അ​ഹ്​​മ​ദാ​ബാ​ദ്​, ശ്രീ​ന​ഗ​ർ, ഭു​വ​നേ​ശ്വ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും മ​സ്​​ക​ത്തി​ൽ​നി​ന്ന്​ വി​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കും.

കോ​ഴി​ക്കോ​ടി​നു​ള്ള ആ​ദ്യ വി​മാ​നം വ്യാ​ഴാ​ഴ്​​ച  ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​  മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. സ​ലാ​ല ക​ണ്ണൂ​ർ വി​മാ​ന​വും അ​ന്നു​ണ്ട്. ഇ​തു​ വൈ​കു​ന്നേ​രം 3.10നാ​ണ്​ പു​റ​പ്പെ​ടു​ക. 29ന്​ ​കൊ​ച്ചി​ക്കാ​ണ്​ അ​ടു​ത്ത വി​മാ​നം. ഇ​ത്​ വൈ​കു​ന്നേ​രം 3.45ന്​ ​മ​സ്​​ക​ത്തി​ൽ നി​ന്ന്​ പു​റ​പ്പെ​ടും. മേ​യ്​ 30നു​ള്ള തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സ്​ വൈ​കു​ന്നേ​രം 3.40നാ​കും മ​സ്​​ക​ത്തി​ൽ നി​ന്ന്​ പു​റ​പ്പെ​ടു​ക. മേ​യ്​ 31നു​ള്ള ക​ണ്ണൂ​ർ വി​മാ​നം സ​ലാ​ല​യി​ൽ​നി​ന്ന്​ വൈ​കു​ന്നേ​രം 3.10ന്​ ​പു​റ​പ്പെ​ടും. 
ജൂ​ൺ ഒ​ന്നി​ന്​ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​ടി​നും സ​ലാ​ല​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​നും വി​മാ​ന​ങ്ങ​ളു​ണ്ട്. യ​ഥാ​ക്ര​മം ഉ​ച്ച​ക്ക്​ ര​ണ്ടി​നും വൈ​കു​ന്നേ​രം 3.10നു​മാ​ണ്​ ഇൗ ​വി​മാ​ന​ങ്ങ​ൾ പു​റ​പ്പെ​ടു​ക. അ​ടു​ത്ത വി​മാ​നം ജൂ​ൺ മൂ​ന്നി​ന്​ മ​സ്​​ക​ത്തി​ൽ ക​ണ്ണൂ​രി​നാ​ണു​ള്ള​ത്. ഇ​ത്​ വൈ​കു​ന്നേ​രം 4.15ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടും. 

അ​വ​സാ​ന ദി​ന​മാ​യ ജൂ​ൺ നാ​ലി​ന്​ മ​സ്​​ക​ത്ത്​-​തി​രു​വ​ന​ന്ത​പു​രം വി​മാ​നം വൈ​കു​ന്നേ​രം 3.40നും ​മ​സ്​​ക​ത്ത്​-​കൊ​ച്ചി വി​മാ​നം വൈ​കു​ന്നേ​രം 3.45നും ​പു​റ​പ്പെ​ടും. ഗ​ർ​ഭി​ണി​ക​ൾ, അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​ർ, മു​തി​ർ​ന്ന പൗ​ര​ന്മാ​ർ എ​ന്നി​വ​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന. നേ​ര​ത്തേ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രു​ടെ പ​ട്ടി​ക​യി​ൽ​നി​ന്നാ​ണ്​ എം​ബ​സി യാ​ത്ര​ക്കാ​രു​ടെ മു​ൻ​ഗ​ണ​ന പ​ട്ടി​ക ത​യാ​റാ​ക്കു​ക. ഇ​വ​രെ ടെ​ലി​ഫോ​ൺ/​ഇ​മെ​യി​ൽ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട്​ വി​വ​ര​മ​റി​യി​ക്കും. ഇൗ ​പ​ട്ടി​ക എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ന്​ കൈ​മാ​റു​മെ​ന്നും ടി​ക്ക​റ്റ്​ ബു​ക്കി​ങ്ങി​നാ​യി ഇ​വ​രെ എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ​നി​ന്ന്​ ബ​ന്ധ​പ്പെ​ടു​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​യാ​ണ്​ ര​ണ്ടാം ഘ​ട്ട സ​ർ​വി​സു​ക​ൾ അ​വ​സാ​നി​ച്ച​ത്. ഇ​തി​ൽ 11 വി​മാ​ന​ങ്ങ​ളി​ലാ​യി 1970 യാ​ത്ര​ക്കാ​രെ​യാ​ണ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ക്കി​യെ​ത്തി​ച്ച​ത്. ര​ണ്ടാം ഘ​ട്ട​ത്തി​​ലെ ടി​ക്ക​റ്റ്​ വി​ത​ര​ണ​ത്തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി എം​ബ​സി​യി​ൽ​നി​ന്ന്​ അ​റി​യി​ച്ച മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ന്​ പു​റ​ത്തു​ള്ള പ​ല​രും എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ നി​ന്നു​ള്ള വി​ളി​യും കാ​ത്തി​രു​ന്നെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.  ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​യാ​ളും യാ​ത്ര മു​ട​ങ്ങി​യ​വ​രി​ലു​ണ്ട്. അ​തേ​സ​മ​യം, എം​ബ​സി​യി​ൽ നി​ന്ന്​ വി​ളി​ച്ച​താ​യി പ​റ​ഞ്ഞ്​ റൂ​വി​യി​ലെ എ​യ​ർ ഇ​ന്ത്യ ഒാ​ഫി​സി​ലെ​ത്തി കാ​ര്യം അ​ന്വേ​ഷി​ച്ച പ​ല​രും  ടി​ക്ക​റ്റ്​ ല​ഭി​ച്ച്​ നാ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ട്. 

അ​തി​നാ​ൽ, അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ എം​ബ​സി​യി​ൽ നി​ന്ന്​ യാ​ത്ര ക​ൺ​േ​ഫം ചെ​യ്​​തു​ള്ള/​ചാ​ൻ​സ്​ ഉ​ണ്ടെ​ന്ന്​ പ​റ​ഞ്ഞു​ള്ള വി​ളി അ​ല്ലെ​ങ്കി​ൽ ഇ​മെ​യി​ൽ ല​ഭി​ച്ച​വ​ർ റൂ​വി​യി​ലെ എ​യ​ർ​ഇ​ന്ത്യ ഒാ​ഫി​സി​ൽ നേ​രി​േ​ട്ടാ അ​ല്ലെ​ങ്കി​ൽ ആ​രെ​യെ​ങ്കി​ലും അ​യ​​ച്ചോ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ക. പാ​സ്​​പോ​ർ​ട്ടി​​െൻറ കോ​പ്പി കൈ​യി​ൽ ക​രു​തു​ന്ന​താ​കും ന​ല്ല​ത്. പാ​സ്​​പോ​ർ​ട്ട്​ കോ​പ്പി കൈ​യി​ൽ ഇ​ല്ലാ​ത്ത​വ​ർ ixmctcok@gmail.com, ixmctsales@gmail.com എ​ന്നീ വി​ലാ​സ​ങ്ങ​ളി​ലേ​ക്ക്​ ഇ​മെ​യി​ൽ ചെ​യ്​​ത്​ ​െഎ.​ഡി അ​വി​ടെ​യു​ള്ള​വ​രോ​ട്​ സൂ​ചി​പ്പി​ച്ചാ​ൽ മ​തി. ടി​ക്ക​റ്റി​​െൻറ പൈ​സ പ​ണ​മാ​യാ​ണ്​ ന​ൽ​കേ​ണ്ട​ത്. കാ​ർ​ഡ്​ പേ​യ്​​മ​െൻറ്​ ഉ​ണ്ടാ​യി​രി​ക്കി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman-gulf news
Next Story