ഒമാനിൽ വെട്ടുകിളി ശല്യം വ്യാപിക്കുന്നു
text_fieldsമസ്കത്ത്: കാർഷിക മേഖലക്ക് വൻ ഭീഷണി ഉയർത്തുന്ന വെട്ടുകിളി കൂട്ടങ്ങൾ ഒമാെൻറ വിവി ധ ഭാഗങ്ങളിലേക്ക് നീങ്ങുന്നു. വെട്ടുകിളി ശല്യമുള്ള അൽ അമിറാത്ത്, ഖുറിയാത്ത് വിലായത ്തുകളിലെ ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസം കാർഷിക-ഫിഷറീസ് മന്ത്രാലയം കീടനാശിനി പ്രയോഗ ം നടത്തിയിരുന്നു. ഖുറം, ബോഷർ, അസൈബ അടക്കം തലസ്ഥാന ഗവർണറേറ്റിെൻറ കൂടുതൽ ഭാഗങ്ങ ളിലേക്ക് വെട്ടുകിളികൾ വ്യാപിക്കാൻ തുടങ്ങിയതോടെ റോഡുയാത്രക്കാർ പ്രയാസം അനുഭവ ിക്കാൻ തുടങ്ങി. വാഹനങ്ങളുടെ വിൻഡ്ഷീൽഡിന് മുന്നിലൂടെയും മറ്റും കാഴ്ച തടസ്സപ്പെ ടുത്തുന്ന രീതിയിൽ വെട്ടുകിളികൾ പറക്കുന്നത് ഡ്രൈവർമാരുടെ ദൂരക്കാഴ്ച തടസ്സപ്പ െടുത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച വിഡിയോകൾ പ്രചരിക്കുന്നുണ്ട്. മസ്കത്ത് എക്പ്രസ്േവയിലൂടെയും ഖുറിയാത്തിലെ മറ്റ് ഭാഗങ്ങളിലൂടെയുമുള്ള വാഹനയാത്രക്കാർക്ക് വെട്ടുകിളിക്കൂട്ടങ്ങൾ ശല്യമാവുന്നുണ്ട്.
ആഫ്രിക്കയിൽനിന്ന് ഒമാെൻറ കിഴക്കൻ തീരങ്ങളിലൂടെയാണ് ഇവ എത്തിയത്. ഇവ തെക്കുഭാഗത്തേക്ക് നീങ്ങി സലാലയിലെത്തുമെന്നാണ് കരുതുന്നത്. ഒമാനിൽ മാസങ്ങളായി തുടരുന്ന മഴയെ തുടർന്ന് രൂപപ്പെട്ട പച്ചപ്പും അനുകൂല കാലാവസ്ഥയുമാണ് വെട്ടുകിളിക്കൂട്ടങ്ങൾ ഒമാനിലെത്താൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അനുകൂല കാലാവസ്ഥ നിമിത്തം രണ്ടാം തലമുറ പിറവിയെടുത്തതാണ് വെട്ടുകിളിക്കൂട്ടം വ്യാപിക്കാൻ കാരണമായത്. ഡിസംബർ അവസാനം മുതലേ ഇത് സംബന്ധമായ മുന്നറിയിപ്പ് കാർഷിക മന്ത്രാലയം നൽകിയിരുന്നു.
ഭക്ഷ്യസുരക്ഷക്ക് വെട്ടുകിളികൾ ഭീഷണിയാണെന്ന് െഎക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാർഷിക സംഘടന (എഫ്.എ.ഒ) വിലയിരുത്തുന്നു. മൂന്ന് ഭാഗങ്ങളിൽ ഇവയുടെ ശല്യം രൂക്ഷമാകുമെന്നാണ് എഫ്.എ.ഒ പറയുന്നത്. ഇതോപ്യയിലും സൊമാലിയയിലും ജനനം പ്രാപിച്ച വെട്ടുകിളികൾ 200 കിലോമീറ്റർ അകലെയുള്ള ഉഗാണ്ടയുടെയും സുഡാെൻറയും ചില ഭാഗങ്ങളിലാണ് ആദ്യം എത്തിയത്. യാത്രക്കിടയിൽ ഇവ മുട്ടയിട്ടതും ഇവയുടെ വ്യാപനം വർധിക്കാൻ കാരണമായി.
ചെങ്കടലിെൻറ ഇരു ഭാഗങ്ങളിലുമായുള്ള സുഡാൻ-ഇൗജിപ്ത് അതിർത്തി വഴി യമൻ തീരങ്ങളിലെത്തി. ഇവിടെനിന്ന് ചില കൂട്ടങ്ങൾ സൗദി അറേബ്യ, എറിത്രീയ, ഇന്തോ-പാകിസ്താൻ അതിർത്തി എന്നിവയുടെ ചില ഭാഗങ്ങളിലേക്കും നീങ്ങി. ഇവയിൽ ചില കൂട്ടങ്ങളാണ് ഒമാെൻറ കിഴക്കൻ തീരങ്ങളിലേക്ക് എത്തിയത്. ഇറാെൻറ തെക്കൻ തീരങ്ങളിൽ വളർച്ച പ്രാപിക്കുന്ന വെട്ടുകിളികൾ ഇന്ത്യയുടെയും പാകിസ്താെൻറയും ഭാഗങ്ങളിലേക്ക് നീങ്ങിയതായും എഫ്.എ.ഒ വ്യക്തമാക്കുന്നു.
അൽ അമിറാത്ത്, ഖുറിയാത്ത് ഗ്രാമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രാലയം വ്യാപക കീടനാശിനി പ്രയോഗം നടത്തിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രാലയം വിപുലമായ യോഗവും നടത്തിയിരുന്നു. തെക്കൻ ശർഖിയ അൽ വുസ്ത മേഖലകളിലെ 92,000 ഹെക്ടർ ഭൂമിയിലാണ് കീടനാശിനി പ്രയോഗം നടത്തിയത്. ഹൈമയിൽ ഒരു ലക്ഷം ഹെക്ടറിൽ സർവേ നടത്തുകയും 17 ഹെക്ടറിൽ കീടനാശിനി പ്രയോഗം നടത്തുകയും ചെയ്തു. മറാത്തിയ, സിറാബ്, ഗലൂത്ത് എന്നീ േമഖലകളിൽ എന്നിവിടങ്ങളിലും കീടനാശിനി പ്രയോഗം നടത്തി.
കഴിഞ്ഞ വർഷം ജൂലൈയിൽ സുറിലെ ചില ഭാഗങ്ങളിൽ ശക്തമായ െവട്ടുകിളി ശല്യമുണ്ടായിരുന്നു. ബിലാദ് സൂറിലെ ഇൗത്തപ്പന, മാവ് തുടങ്ങിയ കൃഷികൾക്കെല്ലാം നാശമുണ്ടാക്കിയ വെട്ടുകിളികളെ നശിപ്പിക്കാൻ ശക്തമായ കീടനാശിനി പ്രയോഗം അടക്കം മാർഗങ്ങൾ അവലംബിച്ചിരുന്നു. ഇതിന് മുമ്പ് ഇവ രൂക്ഷമായി അനുഭവപ്പെട്ടത് 2014ലാണ്. ഇത് കാർഷിക വിളകൾക്ക് നാശമുണ്ടാക്കിയിരുന്നു. 7000 ഹെക്ടർ കൃഷിഭൂമിയിലാണ് അന്ന് കീടനാശിനി പ്രയോഗം നടത്തിയത്.
വെട്ടുകളി ശല്യം രൂക്ഷമായതോടെ അവയെ ഭക്ഷണമാക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. പുലർച്ചയാണ് ഇവർ വെട്ടുകിളികളെ പിടിക്കാനിറങ്ങുക. തണുത്ത കാലാവസ്ഥയായതിനാൽ ഇവ പറക്കാനാകാതെ മരങ്ങളിലും ചെടികളിലും ഇരിക്കുകയാകും. തുടർന്ന് മരത്തിന് താഴെ തുണിവിരിച്ച ശേഷം കുലുക്കിയോ അല്ലെങ്കിൽ ലൈറ്റ് അടിച്ചോ ഇവയെ ചാടിക്കുകയാണ് ചെയ്യുക. തുണിയിൽ വീഴുന്നവയെ വീട്ടിൽ കൊണ്ടുവരും. ശേഷം വലിയ പാത്രത്തിൽ വെള്ളമെടുത്ത ശേഷം തിളപ്പിക്കും. തിളച്ച വെള്ളത്തിലേക്ക് വെട്ടുകിളികളെ ഇട്ടശേഷം അൽപം ഉപ്പും ചേർത്ത ശേഷം കുറച്ചുനേരംകൂടി അടുപ്പിൽ വെക്കും. തുടർന്ന് വെള്ളത്തിൽനിന്ന് എടുക്കുന്ന വെട്ടുകിളികളെ ഒന്നോ രണ്ടോ ദിവസം സൂര്യപ്രകാശത്തിൽ ഉണക്കിയെടുക്കും. തുടർന്ന് ഇൗത്തപ്പഴത്തിന് ഒപ്പം കഴിക്കുകയാണ് ചെയ്യുക. റോസ്റ്റ് ചെയ്തെടുക്കുന്ന മറ്റൊരു രീതിയുമുണ്ട്. വെട്ടുകിളികളെ പാകം ചെയ്ത് കഴിക്കുകയെന്നത് പരമ്പരാഗത രീതിയാണെന്ന് സ്വദേശികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
