Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക്യാമ്പിങ്​...

ക്യാമ്പിങ്​ ടൂറിസത്തിന് കരുത്തേകാൻ വിവിധ പദ്ധതികൾ

text_fields
bookmark_border
ക്യാമ്പിങ്​ ടൂറിസത്തിന് കരുത്തേകാൻ വിവിധ പദ്ധതികൾ
cancel

മ​സ്ക​ത്ത്: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ ക്യാ​മ്പി​ങ്​ ടൂ​റി​സം സു​ൽ​ത്താ​നേ​റ്റി​ൽ സ​ജീ​വ​മാ​ക്കാ​ൻ മ​ന്ത്രാ​ല​യം വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളൊ​രു​ക്കു​ന്നു. ടൂ​റി​സം മേ​ഖ​ല​ക്ക് ഉൗ​ർ​ജം പ​ക​രാ​നും കാ​മ്പി​ങ്​ ടൂ​റി​സ​ത്തി​ന് ക​രു​ത്തു​പ​ക​രാ​നും മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ആ​ദ്യ​ത്തെ ക്യാ​മ്പി​ങ്​ ടൂ​റി​സം എ​ക്സി​ബി​ഷ​നി​ൽ 14 ക​മ്പ​നി​ക​ൾ പ​ങ്കെ​ടു​ത്തു. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ​യും അ​ത്ത​രം ക്യാ​മ്പി​ങ്​ ടൂ​റു​ക​ൾ​ക്ക് സൗ​ക​ര്യം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ എ​ക്സി​ബി​ഷ​ൻ ടൂ​റി​സം പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സേ​ലം അ​ൽ മാ​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ ഘ​ട്ട​ത്തി​ൽ ക്യാ​മ്പി​ങ്​ ടൂ​റി​സ്​​റ്റു​ക​ൾ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്തു​ക്ക​ളും വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​യി​രു​ന്നു എ​ക്സി​ബി​ഷ​ൻ. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ രാ​ത്രി താ​മ​സ​വും ക്യാ​മ്പി​ങ്​ ടൂ​റു​ക​ളും ന​ട​ത്തു​ക​യും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ​യും ടീ​മു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ എ​ക്സി​ബി​ഷ​നും ന​ട​ത്തി. എ​ക്സി​ബി​ഷ​നി​ൽ ടൂ​റി​സം മ​ന്ത്രാ​ല​യ​വും ക്യാ​മ്പി​ങ്​ ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ളും നി​ര​വ​ധി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു.

ക്യാ​മ്പ് ടൂ​റി​സ​വും സു​ൽ​ത്താ​നേ​റ്റി​ലെ അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ലെ​റ്റ്സ് ഗോ ​ഒ​മാ​നു​മാ​യും ക​രാ​ർ ഒ​പ്പി​ട്ടു.വി​ദേ​ശ സ​ന്ദ​ർ​ശ​ക​രു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ ക്യാ​മ്പി​ങ്​ ടൂ​റി​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​ദ്ധാ​ലു​വാ​ണെ​ന്നും അ​തി​ന്​ പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളു​ൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ടൂ​റി​സം പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​ൻ അ​ഹ്​​മ​ദ് ബി​ൻ സ​യീ​ദ് അ​ൽ ബ​ഹ്റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf news
News Summary - oman-gulf news
Next Story