അവധി: സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങൾ
text_fieldsമസ്കത്ത്: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിലെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാൻ രാജ് യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒരുങ്ങി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒമാൻ സ്വ ദേശികൾക്ക് പുറമെ യു.എ.ഇയിൽ നിന്നും മറ്റും നിരവധി സഞ്ചാരികൾ എത്തുമെന്നാണ് വിനോദ സഞ്ചാര മന്ത്രാലയത്തിലെ ആഭ്യന്തര വിനോദസഞ്ചാര പ്രചാരണ വകുപ്പിെൻറ കണക്കുകൂട്ടല്‍ .
രാജ്യത്തെ നിരവധി പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പൗരന്മാരുടെയും വിദേശികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രചാരണ വകുപ്പ് മേധാവി സ്വാലിഹ് അല്‍ ഖൈഫി പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാര മേഖലക്ക് ഉണർവ് പകരാൻ ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.ചില കോട്ടകളിൽ നവീകരണ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുകയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തതോടെ ഒമാനിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടെന്ന് സ്വാലിഹ് അല്‍ ഖൈഫി പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 2.97 ലക്ഷം പേരാണ് രാജ്യം സന്ദര്‍ശിച്ചത്. ജനുവരിയില്‍ ഇത് 2.82 ലക്ഷമായിരുന്നു. 2015- 19 കാലയളവിലെ പ്രതിമാസം ശരാശരി 2.67 ലക്ഷം സന്ദർശകർ ഒമാനിലെത്തിയിട്ടുണ്ട്. ഇതിൽ 2018 ഒക്ടോബറില്‍ എത്തിയ 4.66 ലക്ഷം പേരാണ് ഉയർന്ന റെക്കോഡ്. ഒമാെൻറ അതുല്യമായ തീരപ്രദേശം, പാര്‍ക്കുകള്‍, ബീച്ചുകള്‍, കോട്ടകള്‍, മാളികകള്‍, ദുര്‍ഘട പര്‍വതങ്ങള്‍, നന്നായി പരിപാലിക്കുന്ന തടാകങ്ങള്‍ തുടങ്ങിയവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണെന്ന് സ്വാലിഹ് അല്‍ ഖൈഫി പറഞ്ഞു. വര്‍ഷം മുഴുവന്‍ സന്ദര്‍ശക സാധ്യത നിലനിര്‍ത്തുന്നതിന് മിതമായ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ടൂറിസം സൗകര്യങ്ങൾ വികസിപ്പിച്ചു വരുന്നുണ്ട്.ദോഫാര്‍ മേഖല, ജബല്‍ ശംസ്, ജബല്‍ അക്തർ, അല്‍ ഹംറ, വാദി ബാനി ഖാലിദ്, വകാന് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇങ്ങനെ വർഷം മുഴുവൻ സഞ്ചാരികളെ പ്രതീക്ഷിക്കുന്നത്.
ദാഖിലിയ ഗവർണറേറ്റിലെ ബർക്കത്ത് അൽ മൗസിൽ ഏപ്രിലിൽ തുറന്ന ബൈത്ത് അൽ റുദൈദ കോട്ടയിൽ പരമ്പരാഗത ആയുധ പ്രദര്‍ശനം നടക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ ഞായര്‍ വരെ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ നാല് വരെയാണ് പ്രദർശനം നടക്കുക. മസ്കത്ത്, ദാഖിലിയ, വടക്ക് തെക്ക് ശര്‍ഖിയ്യ ഗവര്‍ണറേറ്റുകള്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍, കിഴക്കന്‍ ഹജര്‍ പര്‍വതങ്ങളിലേക്കുള്ള ട്രക്കിങ് പാതകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയായി. വന്യമായ പ്രകൃതി നിലനിർത്തിയാണ് 100 കിലോമീറ്ററിലേറെ നീളമുള്ള ട്രക്കിങ് പാത നവീകരിച്ചത്. ട്രക്കിങ് പാതയുടെ മാപ്പ്, അതിര്‍ത്തി വരകള്‍, ഉയരം, പാറക്കൂട്ടം, കാലടിപ്പാതയുടെ കുത്തനെയുള്ള കയറ്റം, ജനവാസമുള്ള പുതിയതും പഴയതുമായ ഗ്രാമങ്ങള്‍, അടയാളപ്പെടുത്തിയതും അല്ലാത്തതുമായ നടവഴി, റോഡ് ശൃംഖല, മലകയറുന്നവര്‍ക്ക് സഹായം ലഭിക്കുന്നയിടം തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ സൂചനാബോര്‍ഡുകളും സ്ഥാപിക്കും.
മിര്ബാത് കോട്ടയിലെ സ്ഥിര പ്രദര്‍ശനവും ദോഫാര്‍ മേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. ദോഫാറിെൻറ പ്രകൃതി സൗന്ദര്യത്തിന് പുറമെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഘടകമാണിത്. വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് 10 വ്യത്യസ്ത ഭാഷകളില്‍ ഓഡിയോ ഗൈഡുമാരെ ലഭിക്കും. അറബിക്ക് പുറമെ ഇംഗ്ലീഷ്, സ്പാനിഷ്, ജര്‍മന്‍, റഷ്യന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, ചൈനീസ്, ഹിന്ദി, ഉർദു ഭാഷകളിലാണ് ഗൈഡുമാരുണ്ടാകുക.രാജ്യത്തെ ഹോട്ടലുകളും സന്ദർശകർക്കായി സുസജ്ജമായിക്കഴിഞ്ഞു. രാജ്യത്തെ 412 ഹോട്ടലുകളും അവധിക്കാലത്തെ സന്ദർശകരുടെ തിരക്ക് മുൻനിർത്തി ഒരുക്കങ്ങളെല്ലാം നടത്തിയതായി ടൂറിസം മന്ത്രാലയം അറിയിച്ചു. ആകർഷകങ്ങളായ നിരക്കുകൾക്ക് ഒപ്പം സ്ഥലം കാണുന്നതടക്കം മറ്റു സൗകര്യങ്ങളും ഹോട്ടലുകൾ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
