അവയവദാനം: തെറ്റിദ്ധാരണകൾ വെല്ലുവിളി –ഡോ. സുബ്രമണ്യ അയ്യർ
text_fieldsമസ്കത്ത്: അവയവദാനവുമായി ബന്ധപ്പെട്ട് വൈദ്യശാസ്ത്ര രംഗത്ത് വൻ മുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും വിവാദങ്ങളും തെറ്റിദ്ധാരണകളും ഇൗ മേഖലയിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നതായി ഡോ. സുബ്രമണ്യ അയ്യർ. അവയവദാനത്തിന് തയാറായി ഇന്ന് ഒട്ടേറെ പേർ മുന്നോട്ടുവരുന്നുണ്ടെന്നും ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശ്ശേരി ചാപ്റ്ററുമായി ചേർന്ന് സംഘടിപ്പിച്ച വൈദ്യശാസ്ത്ര സംവാദത്തിൽ സംസാരിക്കവേ അവയവ മാറ്റ ശസ്ത്രക്രിയാ വിദഗ്ധൻ കൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശുപത്രികൾ പണം ഉണ്ടാക്കാൻ അവയവദാനത്തെ ദുരുപയോഗം ചെയുന്നുവെന്നതാണ് പ്രധാന ആക്ഷേപം. എന്നാൽ, സർക്കാറിെൻറ മേൽനോട്ടത്തിൽ തികച്ചും സുതാര്യമായ രീതിയിലാണ് ഇൗ രംഗത്തെ പ്രവർത്തനമെന്നതാണ് വാസ്തവം. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന പാനലാണ് മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നത്.
ഒരാൾ സർക്കാർ മേഖലയിൽനിന്നുള്ളതായിരിക്കും. രജിസ്റ്റർ ചെയ്തവരുടെ മുൻഗണനാക്രമം അനുസരിച്ചാണ് അവയവങ്ങൾ നൽകുന്നത്. അതിനാൽ, ഇൗ ആക്ഷേപത്തിൽ കഴമ്പില്ല. മതപരമായ വിവാദങ്ങളും ഇൗ രംഗത്തുണ്ട്. മനുഷ്യെൻറ നന്മയുടെയും വിശാലമായ കാഴ്ചപ്പാടിെൻറയും ഭാഗമാണ് അവയവദാനം. വിവാദങ്ങളിലൂടെ അതിെൻറ ശോഭ കെടുത്തരുത്. ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവർക്ക് ചെയ്യുന്ന സഹായത്തേക്കാൾ വലുതാണ് മരിച്ച ശേഷമുള്ള അവയവദാനം. ചുരുങ്ങിയത് ആറ് ആളുകൾക്കെങ്കിലും പുതുജീവിതം നൽകാൻ ഇതുവഴി കഴിയും. അവയവദാനം ജനകീയമാക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുകയും നിയമങ്ങൾ കൂടുതൽ ലഘൂകരിക്കുകയും വേണം.
നിലവിൽ തമിഴ്നാട് ഈ രംഗത്ത് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മസ്തിഷ്ക മരണം സംഭവിച്ച ആളുടെ അവയവം നിശ്ചിത സമയത്തിനുള്ളതിൽ ആവശ്യമുള്ളയാളിലേക്ക് മാറ്റേണ്ടതുണ്ട്. അതിനാൽ, അവയവദാന സമ്മതപ്പത്രം നൽകിയവർ ആ വിവരം അടുത്ത ബന്ധുക്കളെയും അറിയിച്ചിരിക്കണമെന്നും ഡോക്ടർ പറഞ്ഞു.
സദസ്സിെൻറ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽനടന്ന പരിപാടിയിൽ കേരള വിഭാഗം കൺവീനർ രതീശൻ അധ്യക്ഷത വഹിച്ചു. ബദർ അൽ സമ ഹോസ്പിറ്റൽ ഇ.എൻ.ടി വിദഗ്ധൻ ഡോക്ടർ പോൾ എബ്രഹാം പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സജു നായർ സ്വാഗതവും വിനോദ്കുമാർ നന്ദിയും പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമ്പാശേരി ചാപ്റ്ററിെൻറ ഉപഹാരം ഭാരവാഹികൾ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
