ഒമാനിൽ കുറഞ്ഞത് 43,000 വിദേശികൾ
text_fieldsമസ്കത്ത്: ഒമാനിൽ വിദേശി ജനസംഖ്യ കുറഞ്ഞതായി കണക്കുകൾ. ഇൗ വർഷം ജൂൺ 16വരെയുള്ള കണക്കെടുക്കുേമ്പാൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 43000 പേരുടെ കുറവാണുള്ളത്. 20,35,952 ലക്ഷം വിദേശികളാണ് നിലവിൽ ഒമാനിലുള്ളതെന്നും ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. അതേസമയം മൊത്തം ജനസംഖ്യയിൽ ഇക്കാലയളവിൽ വർധനയുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ 45,82,082 ലക്ഷമായിരുന്നത് ഇക്കുറി 46,12,824 ലക്ഷമായാണ് വർധിച്ചത്. 30,742 പേരുടെ വർധനയുണ്ടായി. സ്വദേശി ജനസംഖ്യയിലാണ് വർധനയുണ്ടായത്.
അടുത്തിടെ വിദേശി ജനസംഖ്യയിൽ കുറവ് വരുന്നതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. സ്കൂൾ അവധിക്കാലത്ത് നിരവധി വിദേശി കുടുംബങ്ങൾ നാട്ടിലേക്ക് തിരിച്ചുപോവുന്നുണ്ട്. ഇവരിൽ പലരും വിസ റദ്ദാക്കാതെയാണ് നാട്ടിൽ പോവുന്നത്. ഇങ്ങനെ വിസ പുതുക്കാൻ മാത്രം ഒമാനിലേക്ക് വന്ന് പോവുന്നവരുമുണ്ട്. അതിനാൽ ഇവർക്ക് റസിഡൻറ് കാർഡുകളുള്ളതിനാൽ ഇത്തരക്കാർ രാജ്യം വിട്ടവരുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല. ആയിരക്കണക്കിന് പേരാണ് ഇങ്ങനെ താൽക്കാലികമായി അവധിക്കാലത്തും മറ്റും വന്നുപോവുന്നത്. ഇത്തരക്കാർ അധികവും ഏപ്രിൽ-േമയ് മാസത്തിലാണ് വന്നുപോകുന്നത്.
സ്വദേശികൾക്ക് ജോലി നൽകാനായി ഏർപ്പെടുത്തിയ വിസാ നിരോധമാണ് വിദേശി ജനസംഖ്യ കുറയാൻ കാരണം. സ്വദേശികൾക്ക് തൊഴിൽ നൽകാൻ നിരവധി വിദേശികളെ പിരിച്ചുവിട്ടിട്ടുണ്ട്. പത്ത് വിഭാഗങ്ങളിലായുള്ള 87 തസ്തികകളിൽ നിലനിൽക്കുന്ന താൽക്കാലിക വിസാ വിലക്ക് മൂലം ഇവർക്ക് പുതിയ വിസയിൽ തിരിച്ചുവരാനും കഴിയുന്നില്ല.
ഒമാനിൽ ഒരു കമ്പനിയിൽനിന്ന് മറ്റൊന്നിലേക്ക് വിസ മാറുന്നതിന് കർശന നിയന്ത്രണങ്ങളുള്ളതിനാൽ നിലവിലെ കമ്പനികളിൽ തൊഴിൽ പ്രശ്നം അനുഭവിക്കുന്നവർക്ക് നാട്ടിലേക്ക് തിരിച്ചുപോവുക മാത്രമാണ് മാർഗം. എണ്ണ വിലയിടിവ് മൂലം ഉടലെടുത്ത സാമ്പത്തിക പ്രശ്നങ്ങൾ നിരവധി കമ്പനികളുടെ നെട്ടല്ലൊടിച്ചിരുന്നു. നിർമാണ കമ്പനികളെയാണ് ഇൗ പ്രശ്നം ഏറെ ബാധിച്ചത്. നിർമാണ കരാറുകൾ ലഭിക്കാത്തതിനാൽ നിരവധി കമ്പനികൾക്ക് താഴുവീണിട്ടുണ്ട്. ഇതും വിദേശി ജനസംഖ്യ കുറയാൻ കാരണമാക്കി.
ഒരുകാലത്ത് ഒമാനിലെ വിദേശി ജനസംഖ്യയിൽ ഒന്നാമത് ഇന്ത്യക്കാരായിരുന്നു. ഇതിൽ നല്ല വിഭാഗം മലയാളികളുമായിരുന്നു. ക്രമേണ ഇന്ത്യക്കാരുടെ എണ്ണം കുറയുകയും ബംഗ്ലാദേശ് സ്വദേശികൾ ഒന്നാമതെത്തുകയും ചെയ്തു. ക്രമേണ മലയാളി ജനസംഖ്യയും കുറയാൻ തുടങ്ങി. ഒരുകാലത്ത് സൂപ്പർ മാർക്കറ്റ്, ഡ്രൈവിങ് േമഖല, സെയിൽസ് മേഖലകൾ കൈയടക്കിവെച്ചിരുന്നത് മലയാളികളായിരുന്നു. എന്നാൽ പത്തു വർഷം മുമ്പ് സൂപ്പർ മാർക്കറ്റ് അടക്കം നിരവധി മേഖലകളിൽ നടന്ന സ്വദേശിവത്കരണമാണ് മലയാളികൾക്ക് തിരിച്ചടിയായത്. ആയിരക്കണക്കിന് മലയാളികളികളാണ് അന്ന് തിരിച്ചു പോയത്. അതിൽ ചെറിയ വിഭാഗം മാത്രമാണ് മറ്റു വിസകളിൽ തിരിച്ചു വന്നത്. ഇതോടെ മലയാളികളുടെ എണ്ണത്തിൽ നല്ല കുറവുണ്ടായി. അതോടൊപ്പം നിർമാണമേഖല അടക്കമുള്ള നിരവധി തൊഴിലുകളിലേക്ക് മലയാളികൾ പുതുതായി വരാൻ മടിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
