മസ്കത്ത്: ഒമാൻ അറബ് അനാഥ ദിനം ആചരിച്ചു. പല കാരണങ്ങളാൽ അനാഥത്വം അനുഭവിക്കേണ്ടിവരുന്ന കുട്ടികളുടെ സംരക്ഷണത്തെ കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുക ലക്ഷ്യമിട്ട് ഏപ്രിലിലെ ആദ്യ വെള്ളിയാഴ്ചയാണ് അറബ് അനാഥ ദിനം ആഘോഷിക്കുന്നത്.
സാമൂഹിക വികസന മന്ത്രാലയത്തിെൻറ കീഴിലുള്ള ബാലസംരക്ഷണ വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ അൽഖൂദിൽ ദിനാചരണത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ നടന്നു.
വിവിധ ഗവർണറേറ്റുകളിൽനിന്നും ചൈൽഡ് കെയർ സെൻററുകളിൽനിന്നുമുള്ള 350ലേറെ കുട്ടികൾ പെങ്കടുത്തു. കുട്ടികൾക്കായി ഫേസ് പെയിൻറിങ്, ഹെന്ന തുടങ്ങി വിവിധ വിനോദ പരിപാടികൾ നടന്നു. അനാഥകളെ സമൂഹത്തിെൻറ മുഖ്യധാരയിൽ എത്തിക്കുക ദിനാചരണത്തിെൻറ ലക്ഷ്യമാണെന്ന് സാമൂഹികക്ഷേമ മന്ത്രാലയം വക്താവ് പറഞ്ഞു. ബാലസംരക്ഷണ വിഭാഗത്തിെൻറ വിവിധയിടങ്ങളിലായുള്ള വില്ലകളിൽ താമസിക്കുന്ന കുട്ടികളെയാണ് ദിനാചരണത്തിെൻറ ഭാഗമായി ഒരുമിച്ചുചേർത്ത് പരിപാടി സംഘടിപ്പിച്ചത്.
അനാഥ കുട്ടികൾക്ക് രാജ്യത്തിെൻറ സംസ്കാരത്തെയും പൈതൃകത്തെയും പറ്റി അറിവ് പകർന്നു നൽകുന്നതിനുള്ള സംവിധാനങ്ങൾ സാമൂഹിക വികസന മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം അവർക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നതും ഉറപ്പുവരുത്തുന്നുണ്ട്. അനാഥക്കുട്ടികളുടെ ദത്ത് പ്രോത്സാഹിപ്പിക്കുന്ന രാജ്യം കൂടിയാണ് ഒമാൻ.