സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് െഎ.എം.എഫ് പ്രശംസ
text_fieldsമസ്കത്ത്: സാമ്പത്തിക വളർച്ച മുൻനിർത്തി ഒമാൻ കൈക്കൊണ്ട പരിഷ്കരണ നടപടികൾക്ക് അന്താരാഷ്ട്ര നാണ്യനിധിയുടെ (െഎ.എം.എഫ്) പ്രശംസ.
സാമ്പത്തിക വൈവിധ്യവത്കരണവും വളർച്ചയും ഉറപ്പാക്കാൻ സ്വകാര്യമേഖലയുടെ കൂടുതൽ പങ്കാളിത്തത്തോടെ സർക്കാർ നടപ്പാക്കിവരുന്ന നയങ്ങൾ പ്രശംസാർഹമാണെന്ന് െഎ.എം.എഫ് എക്സിക്യൂട്ടിവ് ബോർഡ് വിലയിരുത്തി.
രാജ്യത്തിെൻറ സാമ്പത്തിക മേഖല ഭദ്രമാക്കുന്നതിൽ ഒമാൻ അധികൃതർ നടത്തിയ ശ്രമങ്ങൾ സ്വാഗതാർഹമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
നടപ്പിൽവരുത്തിയ ഘടനാപരമായ പരിഷ്കരണങ്ങൾ സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക വളർച്ചക്കും സാമ്പത്തിക വൈവിധ്യവത്കരണത്തിലെ വർധനക്കും ഒപ്പം തൊഴിലവസരങ്ങളിലെ വർധനക്കും വഴിയൊരുക്കിയതായി െഎ.എം.എഫ് റിപ്പോർട്ട് പറയുന്നു. വരുംനാളുകളിലും തുടരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എണ്ണ വിലയിെല വർധന ഒമാെൻറ സാമ്പത്തിക മേഖലക്ക് സഹായകരമാകുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
എണ്ണയിതര സാമ്പത്തിക മേഖല കഴിഞ്ഞവർഷം രണ്ടു ശതമാനത്തിെൻറ വളർച്ച കൈവരിച്ചു. 2016ൽ ഒന്നര ശതമാനമായിരുന്നു ഇൗ മേഖലയിലെ വളർച്ച. നിലവിൽ നടക്കുന്നതും വരാനിരിക്കുന്നതുമായ അടിസ്ഥാനസൗകര്യ പദ്ധതികൾ വരുംകാലങ്ങളിൽ ആഭ്യന്തര ഉൽപാദനത്തിൽ എണ്ണയിതര മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യമിട്ടുള്ള സർക്കാറിെൻറ പ്രവർത്തനങ്ങളും പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പൂർത്തീകരണവും എണ്ണയിതര വരുമാനത്തിലെ വർധനക്ക് സഹായകരമാകും. ഇടക്കാലത്തേക്ക് ഇൗ വിഭാഗത്തിൽ നാലുശതമാനം വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ രാജ്യത്തിെൻറ സാമ്പത്തികനില കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, മൊത്തം ആഭ്യന്തര ഉൽപാദനത്തിലെ വളർച്ച ഇൗ വർഷം പൂജ്യത്തിലും താഴെയാണെന്ന് റിപ്പോർട്ട് പറയുന്നു. ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം എണ്ണയുൽപാദനത്തിൽ കുറവുവരുത്തിയതാണ് ഇതിന് കാരണം.
നടപ്പുവർഷത്തെ ബജറ്റിെൻറ പ്രാഥമിക വിലയിരുത്തലിൽ സാമ്പത്തിക കമ്മി കുറഞ്ഞതും എടുത്തുപറയേണ്ടതാണ്. ഉയർന്ന എണ്ണവിലയും പൊതുചെലവിലെ കുറവുമാണ് ഇതിന് സഹായിച്ചത്. ആഭ്യന്തര ഉൽപാദനത്തിെൻറ 13 ശതമാനത്തിലും താഴെയാണ് കമ്മി. രാജ്യത്തിെൻറ വിദേശനാണ്യക്കമ്മിയും മെച്ചപ്പെടുമെന്നാണ് കരുതുന്നതെന്നും െഎ.എം.എഫ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മൂല്യവർധിത നികുതി സമയബന്ധിതമായി നടപ്പാക്കണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ഇതുവഴി ബജറ്റ്കമ്മി അടുത്ത രണ്ടു വർഷത്തിനുള്ളിൽ നാലുശതമാനമായി കുറക്കാൻ സാധിക്കും. ഒമാൻ അധികൃതരും െഎ.എം.എഫുമായി ഉണ്ടാക്കിയ കരാർ അനുസരിച്ച് എല്ലാ വർഷവും െഎ.എം.എഫ് അധികൃതർ ഒമാൻ സന്ദർശിക്കുകയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുകയും ചെയ്യാറുണ്ട്.
ഒമാൻ അധികൃതരുമായി സാമ്പത്തിക പുരോഗതിയും നയങ്ങളും ചർച്ച ചെയ്യുകയും റിപ്പോർട്ട് എക്സിക്യൂട്ടിവ് ബോർഡിന് സമർപ്പിക്കുകയും ചെയ്യാറുണ്ട്. കഴിഞ്ഞവർഷം എണ്ണവില കുറയുന്നതുമൂലം ഉടലെടുക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്ന വിഷയം ലോക ബാങ്ക് വിലയിരുത്തിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ സ്വകാര്യ േമഖലക്ക് അനുകൂലമായ നടപടികൾ സർക്കാർ നടപ്പാക്കിയത്. അടുത്തിടെ യൂനിസെഫ് അധികൃതർ ഒമാെൻറ ആരോഗ്യ-വിദ്യാഭ്യാസ മേഖലയുടെ വളർച്ചയെ ഏറെ പ്രശംസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
