ഒമാനിൽ പണപ്പെരുപ്പം വർധിച്ചു
text_fieldsമസ്കത്ത്: ഒമാനിൽ കഴിഞ്ഞമാസം പണപ്പെരുപ്പം വർധിച്ചു. 2016 ഡിസംബറിനെ അപേക്ഷിച്ച് പണപ്പെരുപ്പം 1.7 ശതമാനം കൂടുതലായിരുന്നു 2017ലെ പണപ്പെരുപ്പമെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻസ് സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2017 നവംബറിനെക്കാൾ .07 ശതമാനം കൂടുതലായിരുന്നു ഡിസംബറിലെ പണപ്പെരുപ്പം.
വീട്ടുപകരണങ്ങൾ, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവക്ക് 1.52 ശതമാനം വിലവർധയുണ്ടായി.
ഭക്ഷ്യവസ്തുക്കൾ, ലഹരിയില്ലാത്ത ശീതളപാനീയങ്ങൾ എന്നിവക്ക് 1.84 ശതമാനവും വിലവർധിച്ചു. ഗതാഗത മേഖലയിൽ 2.77 ശതമാനമാണ് നിരക്ക് വർധന. വീടലങ്കാരം, വീട്ടുപകരണങ്ങൾ, വീട് അറ്റകുറ്റപ്പണികൾ എന്നവക്ക് 3.61 ശതമാനം ചെലവ് വർധനയും രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ 4.9 ശതമാനം വർധനയും ഹോട്ടൽ മേഖലയിൽ .06 ശതമാനം വർധയുമുണ്ടായി. പുകയില ഉൽപന്നങ്ങൾക്ക് 1.81 ശതമാനം വില കൂടി. എന്നാൽ, വാർത്താവിനിമയം, വസ്ത്രങ്ങൾ, ചെരുപ്പ് എന്നിവക്ക് വിലക്കുറവ് അനുഭവപ്പെട്ടു. വടക്കൻ ബാത്തിനയിലാണ് ഏറ്റവും കൂടുതൽ പണപ്പെരുപ്പം അനുഭവപ്പെട്ടത്.
വടക്കൻ ബാത്തിന 2.71 ശതമാനം, ദാഖിലിയ്യ 1.76 ശതമാനം, തെക്കൻ ശർഖിയ്യ 1.5 ശതമാനം, മസ്കത്ത് 1.4 ശതമാനം, ദാഖിറ 1.32 ശതമാനം, ദോഫാർ 1.24 ശതമാനം ബുൈറമി 0.67 ശതമാനം എന്നിങ്ങനെയാണ് വിവിധ ഗവർണറേറ്റുകളിലെ പണപ്പെരുപ്പ നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
