2007ലെ ഫൈനൽ തോൽവിക്ക് മധുരപ്രതികാരം
text_fieldsമസ്കത്ത്: 2007ലെ അറേബ്യൻ ഗൾഫ് കപ്പ് ഫൈനലിൽ യു.എ.ഇയോടേറ്റ ഒരു ഗോൾ തോൽവിക്കുള്ള മധുരപ്രതികാരമായിരുന്നു കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ ഒമാെൻറ വിജയം. ഇത്തവണത്തെ ഗൾഫ് കപ്പിൽ ഒമാനും യു.എ.ഇയും തമ്മിൽ നടന്ന ആദ്യ കളിയിൽ യു.എ.ഇ വലയിലിട്ടു നൽകിയ ഗോൾ തിരിച്ചുനൽകലുമായി ഇത്. അതോടെ, 2009െൻറ വിജയപ്പകിട്ട് ആവർത്തിക്കാൻ ചെങ്കുപ്പായക്കാർക്ക് സാധിച്ചു. ചാമ്പ്യൻഷിപ്പിൽ നേരത്തെ പരസ്പരം കളിച്ച കളിയിൽ വിജയം നേടിയതിലുള്ള യു.എ.ഇയുടെ ആത്മവിശ്വാസത്തെയാണ് ഒമാൻ നിഷ്പ്രഭമാക്കിയത്. യു.എ.ഇ കളിക്കാരുടെ ഉയരക്കൂടുതലിനെ ചടുലവേഗം കൊണ്ടാണ് ഒമാൻ ഭേദിച്ചത്. മൊത്തം അഞ്ച് ഗോളാണ് ഒമാൻ ടൂർണമെൻറിൽ കളിക്കിടെ നേടിയത്. കൂടാതെ ലോകകപ്പ് യോഗ്യത നേടിയ ശക്തരായ സൗദിയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തകർത്ത് വിടുകയും ചെയ്തു.
ഗൾഫ് കപ്പ് നേട്ടം ഒമാെൻറ ഫുട്ബാൾ ഭാവിയിൽ വലിയ മുന്നേറ്റത്തിന് കാരണമാക്കും. വലിയ ആത്മവിശ്വാസമാണ് ടിം ഇൗ വിജയത്തിലൂടെ കരസ്ഥമാക്കിയത്. ടീമിെൻറ വിജയത്തെ ഏറെ ആവേശത്തോടെയാണ് ഒമാൻ ജനത സ്വീകരിച്ചത്. 30000ത്തിലധികം പേർ ടീമിനെ പിന്തുണക്കാൻ കുവൈത്തിലെ ജാബിർ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഒമാനിലും നിരവധി പേരാണ് ടെലിവിഷനുകളിലൂടെയും ഒാൺലൈൻ മാധ്യമങ്ങളിലൂടെയും കളി കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
