മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ പുതിയ ഗുഹ കണ്ടെത്തി. അൽ ഹംറയിൽ സമുദ്രനിരപ്പിൽനിന്ന് 1300 മീറ്റർ ഉയരത്തിലാണ് പുതിയ ഗുഹയുടെ സ്ഥാനമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. കിത്തത്ത് അൽ സുവൈരത്ത് എന്ന ഗുഹ വിനോദ സഞ്ചാരമേഖലക്ക് മുതൽകൂട്ടായി തീരുമെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ മറ്റു ഗുഹകളെപ്പോലെ പാറകളുടെ സവിശേഷതകളെയും ഭൂഗർഭ ജലത്തെയും കുറിച്ച് പഠനം സാധ്യമാകുന്ന സ്ഥലമാണിത്. ഇതോടൊപ്പം സാഹസിക വിനോദ സഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി കേന്ദ്രം വികസിപ്പിക്കാനും സാധിക്കും. സമീപത്തെ താഴ്വരകൾക്കും മറ്റും സമാനമായ രീതിയിലുള്ളതാണ് ഗുഹയിലേക്കുള്ള കവാടമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. സമുദ്ര നിരപ്പിൽനിന്ന് 1300 അടി ഉയരത്തിൽനിന്ന് തെക്കുഭാഗത്തേക്കാണ് പ്രവേശന കവാടത്തിെൻറ ഗതി.
കവാടത്തിൽനിന്ന് താഴേക്ക് കയറിെൻറയും മറ്റും സഹായമില്ലാതെ ഇറങ്ങാൻ കഴിയുമെങ്കിലും അപകടസാധ്യത കൂടുതലാണ്. ഭൂഗർഭ തടാകത്തിലേക്കാണ് ഗുഹ ചെന്നെത്തുന്നത്. അതിനാൽ, നീന്താൻ വേണ്ട സംവിധാനങ്ങൾ കരുതണം. ഗുഹാ ഗവേഷകസംഘം നടത്തിയ പര്യവേക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 10:12 AM GMT Updated On
date_range 2018-08-08T09:49:59+05:30ദാഖിലിയ ഗവർണറേറ്റിൽ പുതിയ ഗുഹ കണ്ടെത്തി
text_fieldsNext Story