ആദമിലെ ഗോതമ്പ് പാടങ്ങൾ കൊയ്ത്തിനൊരുങ്ങുന്നു
text_fieldsമസ്കത്ത്: ആദമിലെ ഗോതമ്പ് പാടങ്ങൾ വിളവെടുപ്പിന് ഒരുങ്ങി. ഏപ്രിൽ ആദ്യത്തോടെയാണ് ഇവിടെ കൊയ്ത്ത് ആരംഭിക്കുക. നവംബർ, ഡിസംബർ മാസത്തിലാണ് ആദം വിലായത്തിൽ ഗോതമ്പ് കൃഷിക്ക് വിത്തിറക്കുന്നത്. മറ്റ് ഗവർണറേറ്റുകളിലും ഗോതമ്പ് കൃഷി ചെയ്യുന്നുണ്ട്. ഒമാനിലെ കർഷകർ ഇത്തരം കൃഷികൾക്ക് വലിയ താൽപര്യമാണ് കാണിക്കുന്നത്.
ഭക്ഷ്യ സുരക്ഷ്യയുമായി ബന്ധപ്പെട്ട പ്രധാന ഭക്ഷ്യ വിഭാഗമായതിനാൽ കാർഷിക മത്സ്യ വിഭവ മന്ത്രാലയം ഗോതമ്പ് കൃഷിക്ക് വലിയ ശ്രദ്ധയും കർഷകർക്ക് വലിയ പിന്തുണയുമാണ് നൽകുന്നത്. നല്ല വിളനൽകുന്നതും വിവിധ ഗുണനിലവാരവുമുള്ള വിത്തുകൾ, ആധുനിക കൊയ്ത്തുയന്ത്രം തുടങ്ങിയവ നൽകിയാണ് മന്ത്രാലയം കർഷകർക്ക് േപ്രാത്സാഹനം നൽകുന്നത്. ഒമാൻ പരിസ്ഥിതിക്ക് പറ്റിയ രീതിയിലുള്ള ഗോതമ്പ് വിത്തുകൾ മന്ത്രാലയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒമാനിലെ ചൂട്, േരാഗം എന്നിവ പ്രതിരോധിക്കാൻ കഴിവുള്ളതാണ് ഇൗ വിത്തുകൾ.
ആദമിലെ കർഷകർ ഗോതമ്പ് കൃഷിയിൽ ഏറെ താൽപര്യം പ്രകടിപ്പിക്കുന്നവരാണെന്ന് ആദം വിലായത്ത് കാർഷിക വികസന വിഭാഗം ഡയറക്ടർ മുഹമ്മദ് ഖൽഫാൻ അൽ മഹ്റൂഖി പറയുന്നു. ഇൗ വർഷം 16 കൃഷിയിടങ്ങൾക്കായി വിവിധ തരത്തിലുള്ള 2300 കി.ഗ്രാം വിത്തുകൾ മന്ത്രാലയം വിതരണം ചെയ്തിരുന്നു. ഇൗ വർഷം 42 ഏക്കർ ഭൂമിയിലാണ് കൃഷിയിറക്കിയത്. കഴിഞ്ഞ വർഷം 24 ഏക്കർ സ്ഥലത്താണ് കൃഷി നടന്നത്. കഴിഞ്ഞ വർഷം 1,200 കി.ഗ്രാം വിത്താണ് വിതരണം ചെയ്തിരുന്നത്.
ആദം വിലായത്തിലെ ഗോതമ്പ് കൃഷി ചില വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടത് വെള്ളത്തിെൻറ കുറവും കർഷകർ ഇൗ മേഖലയിൽ വേണ്ടത്ര പരിചയമില്ലാത്തതുമാണ്. എന്നാൽ, മന്ത്രാലയം ഗോതമ്പ് കർഷകർക്ക് കൃഷിയുടെ ആരംഭം മുതൽക്കേ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ഏപ്രിലിൽ നടക്കുന്ന വിളവെടുപ്പ് സമയത്ത് ഗോതമ്പ് കൊയ്യാനും ധാന്യങ്ങൾ വേർതിരിക്കാനും ശുദ്ധീകരിക്കാനുമൊക്കെ മന്ത്രാലയം യന്ത്രങ്ങൾ നൽകുന്നുണ്ട്. ഇതാണ് ഒമാനിലെ എല്ലാ കർഷകർക്കും മന്ത്രാലയം നൽകുന്ന പ്രധാന സഹായം. ആദം വിലായത്തിലെ കർഷകർ നേരിട്ടാണ് ഗോതമ്പ് വിൽപന നടത്തുന്നത്.
ഒരു കിലോക്ക് 600 ബൈസ മുതൽ ഒരുറിയാൽ വരെയാണ് വില. ഇത് ഗോതമ്പിെൻറ ഗുണ നിലവാരമനുസരിച്ച് മാറി കൊണ്ടിരിക്കും. ഒാരോ ചാക്കിെൻറയും ഭാരം 25 കിലോക്കും 50 കിലോക്കും ഇടയിലായിരിക്കും. ലോകത്തിലെ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ഭക്ഷ്യ വിഭവമാണ് േഗാതമ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
