You are here

ക​ണ്ണീ​ര​ട​ങ്ങാ​തെ രാ​ജ്യം; കൂ​ടു​ത​ൽ ലോ​ക​നേ​താ​ക്ക​ൾ മ​സ്​​ക​ത്തി​ൽ

  • പൊ​തു​അ​വ​ധി ഇ​ന്ന്​ അ​വ​സാ​നി​ക്കും •അ​നു​ശോ​ച​ന​ം സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങ് ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 വ​രെ

10:47 AM
14/01/2020
സൗദി ഭരണാധികാരി സൽമാൻ രാജാവ്​ അൽ ആലം കൊട്ടാരത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖ്​ അൽ സഇൗദുമായി കൂടിക്കാഴ്​ച നടത്തുന്നു

മ​സ്​​ക​ത്ത്​: വി​ട​പ​റ​ഞ്ഞ പ്രി​യ​ങ്ക​ര​നാ​യ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഒാ​ർ​മ​ക​ളി​ൽ ക​ണ്ണീ​ര​ട​ങ്ങാ​തെ രാ​ജ്യം. രാ​ജ്യ​ത്തെ ഇ​ല്ലാ​യ്​​മ​ക​ളി​ൽ​നി​ന്ന്​ പു​രോ​ഗ​തി​യു​ടെ രാ​ജ​പാ​ത​യി​ലേ​ക്ക്​ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ യു​ഗ​പ്ര​ഭാ​വ​​െൻറ വി​യോ​ഗം ഉ​ൾ​ക്കൊ​ള്ളാ​ൻ ഇ​നി​യും സ്വ​ദേ​ശി​ക​ൾ​ക്ക്​ സാ​ധി​ച്ചി​ട്ടി​ല്ല. സു​ൽ​ത്താ​​െൻറ ഒാ​ർ​മ​ക​ളി​ൽ പൊ​ട്ടി​ക്ക​ര​യു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ ഒ​പ്പം വി​ദേ​ശി​ക​ളും സ​ങ്ക​ട​ക്ക​ട​ലി​ൽ ത​ന്നെ​യാ​ണ്. 

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും മ​സ്​​ക​ത്ത്​ അ​ട​ക്കം രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ക​ൾ അ​ട​ഞ്ഞു​കി​ട​ന്നു. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള​ട​ക്കം അ​വ​ശ്യ​വ​സ്​​തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ളും ഫാ​ർ​മ​സി​ക​ളും ​േഹാ​ട്ട​ലു​ക​ളും മാ​ത്ര​മാ​ണ്​ തു​റ​ന്നി​ട്ടു​ള്ള​ത്. നി​ര​ത്തു​ക​ളും വി​ജ​ന​മാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം പൊ​തു​വെ കു​റ​വാ​ണ്. ഒൗ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യ പൊ​തു അ​വ​ധി ചൊ​വ്വാ​ഴ്​​ച​ അ​വ​സാ​നി​ക്കും. ബു​ധ​നാ​ഴ്​​ച മു​ത​ലാ​ണ്​ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. സു​ൽ​ത്താ​​െൻറ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കാ​ൻ കൂ​ടു​ത​ൽ ലോ​ക​നേ​താ​ക്ക​ൾ തി​ങ്ക​ളാ​ഴ്​​ച​യും മ​സ്​​ക​ത്തി​ലെ​ത്തി. അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദ്​ അ​നു​ശോ​ച​ന​ങ്ങ​ൾ സ്വീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​ക്ക്​ 12 വ​രെ ആ​യി​രി​ക്കും അ​നു​ശോ​ച​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന ച​ട​ങ്ങ്​ ഉ​ണ്ടാ​യി​രി​ക്കു​ക​യെ​ന്ന്​ ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ട്​ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. 

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​നെ ഖ​ബ​റ​ട​ക്കി​യി​രി​ക്കു​ന്ന ഗാ​ല​യി​ലെ ഖ​ബ​ർ​സ്​​ഥാ​നി​ലേ​ക്ക്​ നി​ര​വ​ധി സ്വ​ദേ​ശി​ക​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച​യും തി​ങ്ക​ളാ​ഴ്​​ച​യു​മാ​യി എ​ത്തി​യ​ത്. സ്​​ത്രീ-​പു​രു​ഷ ഭേ​ദ​െ​മ​ന്യേ എ​ത്തു​ന്ന​വ​ർ പ്രാ​ർ​ഥ​ന​യും ഖു​ർ​ആ​ൻ പാ​രാ​യ​ണ​വു​മാ​യി ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ചാ​ണ്​ മ​ട​ങ്ങു​ന്ന​ത്. ഖ​ബ​ർ​സ്​​ഥാ​ന്​ ഉ​ള്ളി​ലേ​ക്ക്​ പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ചു​റ്റു​മ​തി​ലി​ന്​ പു​റ​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്​​ഥ​ല​ത്ത്​ ഇ​രു​ന്നാ​ണ്​ ഇ​വ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. പ്രാ​ർ​ഥ​ന​ക്കി​ടെ പ​ല​രും വി​ങ്ങി​പ്പൊ​ട്ടു​ന്ന കാ​ഴ്​​ച​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ള​മാ​യി പ​ങ്കു​വെ​ക്ക​പ്പെ​ടു​ന്നു​ണ്ട്. 

സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ബ​ഹ്​​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ രാ​ജ​കു​മാ​ര​ൻ, മു​ൻ ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ​ൈശ​ഖ്​ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, യു.​എ.​ഇ മ​ന്ത്രി ശൈ​ഖ്​ ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ന​ഹ്​​യാ​ൻ, മു​ൻ ല​ബ​നീ​സ്​ പ്ര​ധാ​ന​മ​ന്ത്രി ന​ജീ​ബ്​ മി​കാ​തി തു​ട​ങ്ങി​യ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ തി​ങ്ക​ളാ​ഴ്​​ച അ​നു​ശോ​ച​നം അ​റി​യി​ക്കാ​നെ​ത്തി. 

വി​ശി​ഷ്​​ടാ​തി​ഥി​ക​ളു​ടെ സ​ന്ദ​ർ​ശ​നം മു​ൻ​നി​ർ​ത്തി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ഹൈ​വേ​യി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്ക്​ പു​റ​മെ ഒ​മാ​​െൻറ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നും വി​ലാ​യ​ത്തു​ക​ളി​ൽ​നി​ന്നു​മു​ള്ള സ്വ​ദേ​ശി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ കൊ​ട്ടാ​ര​ത്തി​ലെ​ത്തി. പ്ര​വാ​സി മ​ല​യാ​ളി വ്യ​വ​സാ​യി ഡോ. ​പി. മു​ഹ​മ്മ​ദ​ലി, ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി എന്നിവർ കൊ​ട്ടാ​ര​ത്തി​ലെ​ത്തി അ​നു​ശോ​ച​നം അ​റി​യി​ച്ചി​രു​ന്നു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ഇ​വ​രി​ൽ​നി​ന്ന്​ അ​നു​ശോ​ച​ന​ം സ്വീ​ക​രി​ച്ചു. 

Loading...
COMMENTS