മസ്കത്ത്: കേരളത്തെ മുക്കിയ മഹാപ്രളയത്തെ കുറിച്ച ആശങ്ക വിെട്ടാഴിയാതെ പ്രവാസികൾ. പലർക്കും നാട്ടിലെ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ ഇല്ല. ഫോണുകൾ ഒാഫ് ആയതിനാൽ ബന്ധപ്പെടാനുള്ള മാർഗങ്ങളുമില്ല. മസ്കത്ത് ഡെയിലി പത്രത്തിലെ സീനിയർ ഫോട്ടോഗ്രാഫർ ആയ ഷഫീർ കുഞ്ഞുമുഹമ്മദിെൻറ ചാലക്കുടി സ്വദേശികളായ ഭാര്യ പിതാവിനെയും മാതാവിനെയും കുറിച്ച വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇവരുടെ മറ്റു ബന്ധുക്കളെ കുറിച്ചും വിവരങ്ങൾ ഇല്ല. ചാലക്കുടിയിലെ മൊബൈൽ സംവിധാനം തകരാറിലായതോടെയാണ് വിവരങ്ങൾ അറിയൽ ദുഷ്കരമായത്. പലരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയും ചാർജില്ലാതെ ഒാഫ് ആവുകയും ചെയ്ത നിലയിലാണ്.
ചാലക്കുടിയിലെ വെള്ളം ശനിയാഴ്ച താഴ്ന്നതോടെ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ഷഫീർ പറഞ്ഞു. ചെങ്ങന്നൂർ, തിരുവല്ല ഭാഗങ്ങളിലും എറണാകുളം ജില്ലയിലെ ആലുവ ഭാഗങ്ങളിലുമുള്ള കുടുംബാംഗങ്ങളെയും ഉറ്റ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ച ആശങ്കയിൽ ഉള്ളുരുകി കഴിയുന്നവരും ഉണ്ട്. രക്ഷാപ്രവർത്തകർ ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.
നീണ്ട അവധി ദിനത്തിെൻറ ആഹ്ലാദം എവിടെയും കണ്ടില്ല. സാധാരണ അവധി ദിവസങ്ങളിൽ മലയാളികൾ സജീവമാകാറുള്ള എല്ലായിടത്തും ശനിയാഴ്ച ആളുകൾ ഇല്ലായിരുന്നു. ഭൂരിഭാഗം ആളുകളും ടെലിവിഷൻ സെറ്റിന് മുന്നിൽ വാർത്തകൾ അറിയാനായി ഇരിക്കുകയാണ്. ഓണത്തിനെ കുറിച്ചും പെരുന്നാളിനെ കുറിച്ചും ആരും സംസാരിക്കുന്നുപോലുമില്ല. എല്ലാവരും മരവിച്ച അവസ്ഥയിലാണ്. കൊച്ചി വിമാനത്താവളം നാളെ തുറക്കും എന്നുകരുതി നാളെ യാത്ര ചെയ്യാൻ ഇരുന്ന ആളുകൾ വീണ്ടും യാത്ര മാറ്റിവെച്ചു. പലരും യാത്ര റദ്ദാക്കുകയും ചെയ്തു. ജെറ്റ് എയർവേസ് ഒാഫിസിൽ നിരവധി പേരാണ് യാത്ര റദ്ദാക്കാനെത്തിയത്. അതിനിടെ, സമൂഹ മാധ്യമങ്ങൾ വഴി ശക്തിയായി നുണപ്രചാരണങ്ങളും നടന്നു.
ഗൾഫാർ ഗ്രൂപ് പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് സാധനങ്ങൾ അയക്കുന്നുവെന്നും അതിനായി ഇന്ത്യൻ സ്കൂൾ ഗൂബ്രയിൽ സാധനങ്ങൾ ശേഖരിക്കുന്നു എന്നുമാണ്. അതനുസരിച്ച് രാവിലെ മുതൽ ഇന്ത്യൻ സ്കൂൾ പരിസരത്ത് എത്തിയവർ നിരാശരായി. സ്കൂളിൽ ഇത്തരത്തിൽ ഒരു പരിപാടിയും ഇല്ലെന്നും അതിനെ കുറിച്ച് ഒരു അറിവും ഇല്ലെന്നും സ്കൂൾ സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. സാധനങ്ങൾ വാങ്ങാനുള്ള പണവുമായി അവിടെ എത്തിയ സ്വകാര്യ കമ്പനി ജീവനക്കാരൻ പ്രദീപ് പാച്ചൻ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു. ഒമാനിലെ പ്രമുഖ പ്രവാസി കൂട്ടായ്മയിലെ അംഗമാണ് ഇൗ നുണപ്രചാരണം നടത്തിയതെന്നാണ് അറിയുന്നത്.
ഇയാളുമായി മാധ്യമപ്രവർത്തകർ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഫോൺ ഇപ്പോൾ സ്വിച്ച് ഒാഫ് ആയ നിലയിലാണ്. ഗൾഫാർ ഗ്രൂപ് ചാർേട്ടഡ് വിമാനത്തിൽ സാധനങ്ങൾ അയക്കുന്നതായ വാട്ട്സ്ആപ് ടെക്സ്റ്റ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്.
ഇൗ ടെക്സ്റ്റ് സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ നാട്ടിലെ പ്രമുഖ ടെലിവിഷൻ ചാനലും ഒാൺലൈൻ മാധ്യമങ്ങളും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീടാണ് ചാർേട്ടഡ് വിമാനത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഗൂബ്ര സ്കൂളിൽ സാധനങ്ങൾ ശേഖരിക്കുന്നതായി മുകളിൽ പറഞ്ഞയാളുടെ വാട്ട്സ്ആപ് സന്ദേശം പ്രചരിക്കുന്നത്. ഇടപ്പള്ളിയിലെ ലുലു മാളിൽ സാധനങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നുവെന്നതടക്കം വ്യാജ വാട്സ്ആപ് സന്ദേശത്തിനു മസ്കത്തിലും ഏറെ പ്രചാരം ലഭിച്ചു. കൊച്ചിയിൽ പെട്രോൾ തീർന്നു, ഭക്ഷ്യ വിതരണം നിലച്ചു തുടങ്ങിയ വ്യാജ പ്രചാരണങ്ങളും സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത് പ്രവാസികളിൽ ആശങ്ക വളർത്താൻ മാത്രമാണ് ഉപകരിച്ചത്.