247 തടവുകാർക്ക് പൊതുമാപ്പുമായി ഒമാൻ
text_fieldsമസ്കത്ത്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 247 തടവുകാർക്കാണ് മാപ്പ് നൽകിയത്.
ഇതിൽ വിദേശികളും ഉൾപ്പെടും. സാമൂഹികവും മനഃശാസ്ത്രപരവുമായ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് തടവുകാർക്ക് മോചനം അനുവദിക്കുന്നത്. തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യങ്ങൾകൂടി കൂടി കണക്കിലെടുത്താണ് മോചനം സാധ്യമാക്കിയത്.
മോചിപ്പിക്കപ്പെടുന്ന വിദേശികളുമായി ബന്ധപ്പെട്ട നടപടികൾ എംബസി വഴി പൂർത്തിയാക്കും. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024ൽ 174ഉം 2023ൽ 166 ഉം തടവുകാർക്കാണ് മാപ്പ് നൽകിയിരുന്നത്. ഇതിന് തൊട്ടുമുമ്പുള്ള വർഷത്തിൽ 175 തടവുകാരാണ് സുൽത്താന്റെ കാരുണ്യത്തിൽ ജയിൽ മോചിതരായത്. ഇതിൽ 65പേർ വിദേശികൾ ഉൾപ്പെട്ടിരുന്നു. 51 ആം ദേശീയ ദിനത്തിന്റെ ഭാഗമായി 252 തടവുകാർക്കും സുൽത്താൻ മാപ്പ് നൽകിയിരുന്നു.
ഇതിൽ ഇതിൽ 84 പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തിന്റെ ഭാഗമായി 150 വിദേശികളുൾപ്പെടെ 390പേർക്കും മാപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

