മസ്കത്ത്: ആഡംബര കാർ ഷോറൂമിൽ വൻ തീപിടിത്തം. ഷൻഫരി മോേട്ടാഴ്സിെൻറ അൽ ഖുവൈറിലെ ഷോറൂമിൽ തിങ്കളാഴ്ച രാവിലെയാണ് വൻ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ തുകയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.
സിവിൽ ഡിഫൻസ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല. സംഭവത്തിൽ നിരവധി ലംബോർഗിനി കാറുകൾ ഉൾപ്പെടെ കത്തിനശിച്ചിട്ടുണ്ട്.
25 വർഷമായി ഫെറാറി, മസറാട്ടി, ലംബോർഗിനി എന്നിവ അടക്കം മുൻനിര ഒാേട്ടാമൊബൈൽ ബ്രാൻറുകളുടെ വിതരണക്കാരാണ് ഷൻഫരി മോേട്ടാഴ്സ്. റോഡ്, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, മെറ്റൽ ഇൻഡസ്ട്രി, റെഡിമിക്സ് കോൺക്രീറ്റ്, അലൂമിനിയം, ഒായിൽ ആൻഡ് ഗ്യാസ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഷൻഫരി ഗ്രൂപ്പിെൻറ ഭാഗമാണ് കാർ ഷോറൂം. വേനൽ കടുത്തതോടെ തീപിടിത്തങ്ങളും തുടർക്കഥയാവുകയാണ്. അൽ ഖുവൈറിലെ വാണിജ്യ കേന്ദ്രത്തിൽ ജൂൺ ആദ്യവാരമുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു.
നിരവധി സ്ഥാപനങ്ങൾക്ക് കേടുപാടുണ്ടായ സംഭവത്തിൽ മൂന്ന് കാറുകൾ കത്തിനശിക്കുകയും ചെയ്തിരുന്നു. സൗത്ത് മബേലയിലെ വീട്ടിൽ മേയ് 22നുണ്ടായ തീപിടിത്തത്തിൽ സ്വദേശി ബാലനും ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയും മരിച്ചിരുന്നു. മേയ് അവസാനം ജാലാൻ ബനീ ബുആലിയിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികളുെട ഉടമസ്ഥതയിലുള്ള ഷോപ്പിങ് സെൻറർ കത്തിയമർന്നിരുന്നു. തീപിടിത്തങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ ഫയർ അലാറം സ്ഥാപിക്കുന്നതടക്കം മുൻകരുതൽ നടപടികൾ കൈക്കൊള്ളണമെന്ന് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.