Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2027ലെ മികച്ച യാത്രാകേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ

text_fields
bookmark_border
2027ലെ മികച്ച യാത്രാകേന്ദ്രങ്ങളുടെ പട്ടികയിൽ ഒമാൻ
cancel

മസ്‌കത്ത്: 2027ലെ ലോകത്തിലെ മികച്ച യാത്രാകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി ഒമാൻ. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ട്രാവൽ മാഗസിൻ പ്രസിദ്ധീകരിച്ച ലോകത്തെ 50 മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വാർഷിക പട്ടികയിലാണ് ഒമാനെ ഉൾപ്പെടുത്തിയത്.മധ്യപൂർവദേശ വിഭാഗത്തിൽ ‘അറബ് ആതിഥ്യമര്യാദയുടെ തനിമക്ക് ’ എന്ന വിശേഷണത്തോടെയാണ് ഒമാനെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മരുഭൂമികൾ, ഉയർന്ന മലനിരകൾ, വിശാലമായ കടൽത്തീരം എന്നിവയുൾപ്പെടെയുള്ള പ്രകൃതിവൈവിധ്യവും വിവിധതരത്തിലുള്ള വിനോദസഞ്ചാര അനുഭവങ്ങളുമാണ് ഒമാന്റെ പ്രധാന സവിശേഷതകളായി മാസിക ചൂണ്ടിക്കാട്ടിയത്. ഒമാനി ജനതയുടെ സവിശേഷമായ ആതിഥ്യമര്യാദയും സന്ദർശകരോടുള്ള ഊഷ്മളമായ സ്വീകരണവും രാജ്യത്തെത്തുന്നവരുടെ യാത്രാനുഭവത്തിലെ പ്രധാന ഘടകങ്ങളാണെന്നും മാസിക വ്യക്തമാക്കി.

പ്രകൃതി, സംസ്കാരം, പൈതൃകം, കടൽ, മല, മരുഭൂമി എന്നിവയെല്ലാം ഒരുമിച്ചുചേരുന്ന വൈവിധ്യമാർന്ന വിനോദസഞ്ചാര സാധ്യതകളാണ് ഒമാന്റെ പ്രത്യേകത. ആതിഥ്യമര്യാദ ഉൾപ്പെടെയുള്ള ഒമാന്റെ തനതായ സാംസ്കാരിക സവിശേഷതകളും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തമാക്കുന്നതായി പട്ടിക വിലയിരുത്തുന്നു.

അടുത്ത വർഷം യാത്ര ചെയ്യാൻ പറ്റിയ പ്രധാന സ്ഥലങ്ങളെ പരിചയപ്പെടുത്തുന്നതാണ് മാസികയുടെ വാർഷിക പട്ടിക. പട്ടികയിൽ ഒമാൻ ഇടം നേടിയതോടെ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman featured in the list of best travel destinations for 2027
Next Story