അൽ വഖ്ബയിലെ മുന്തിരിത്തോപ്പുകളിൽ ഇത് വിളവെടുപ്പിെൻറ കാലം
text_fieldsമസ്കത്ത്: വിളവെടുപ്പിെൻറ ആഘോഷത്തിലാണ് അൽ വഖ്ബയിലെ മുന്തിരിത്തോപ്പുകൾ. യൻഖൽ വിലായത്തിലുള്ള അൽ വഖ്ബ ഗ്രാമവാസികളുടെ പ്രധാനപ്പെട്ട കൃഷിയാണ് മുന്തിരി. വിലായത്തിെൻറ ആസ്ഥാനത്തുനിന്ന് നാൽപത് കിലോമീറ്റർ അകലെയാണ് ഇൗ ഗ്രാമം. അൽ ഹജർ പർവതനിരകളുടെ പടിഞ്ഞാറ് വശത്തെ മലഞ്ചെരുവുകളിലായി സ്ഥിതി ചെയ്യുന്ന അൽ വഖ്ബയിലാണ് അൽ ദാഹിറ, വടക്കൻ ബാത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിലേക്കുള്ള റോഡുകൾ കൂടിചേരു
ന്നത്.
എല്ലാ തരത്തിലും നിറങ്ങളിലുമുള്ള മുന്തിരികൾ ഇവിടെ വിളയുന്നുണ്ടെന്ന് പ്രദേശവാസിയായ ഇബ്രാഹിം ബിൻ സാലിം അൽ അലവി പറയുന്നു. മുന്തിരിത്തോപ്പുകൾക്ക് പുറമെ വീടുകളിലും സീസണിെൻറ തുടക്കം മുതലേ മുന്തിരി വളർത്താൻ ഗ്രാമീണർ ശ്രദ്ധ ചെലുത്താറുണ്ട്. അൽ തെയിഫി, വെള്ള മുന്തിരി തുടങ്ങി വിവിധ ഇനങ്ങളിലുള്ള മുന്തിരികൾ സമൃദ്ധിയായി വളരുന്ന മണ്ണാണ് അൽ വഖ്ബയിലേതെന്ന് സാലിം അൽ അലവി പറയുന്നു.
ജൂണിൽ വേനലിെൻറ തുടക്കത്തിലാണ് മുന്തിരിയുടെ വിളവെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. ബന്ധുക്കളും സുഹൃത്തുക്കളുെമാക്കെ കർഷകരുടെ വീടുകളിൽ ഒത്തുചേർന്ന് വിളവെടുപ്പ് കാലത്തെ ആഘോഷമാക്കുകയാണ് പതിവ്. ഏറെ ശ്രദ്ധയോടെയാണ് വിളവെടുപ്പ് നടത്തുകയെന്നും സാലിം അൽവി പറഞ്ഞു. മണ്ണ് ഉഴുതുമറിക്കുന്നത് മുതൽ ഇൗ ശ്രദ്ധ ആവശ്യമാണ്. ജൈവ വളങ്ങൾ ഉപേയാഗിക്കുന്നതിനാൽ രുചിക്കൊപ്പം മികച്ച വിളവും ഉറപ്പാക്കുന്നു. ഒാറഞ്ചും നാരങ്ങയും അടക്കം വിവിധ പഴവർഗങ്ങളും ഇവിടെ വളരുന്നുണ്ടെങ്കിലും കർഷകർക്ക് മുന്തിരി കൃഷിയോടാണ് ഏറെ പ്രിയം. വേനലിലും തണുപ്പ് കാലത്തുമായി മറ്റ് നിരവധി കാർഷിക വിളകളും പഴ വർഗങ്ങളും ഇവിടെ സുലഭമായി ഉണ്ടാകാറുണ്ട്. എല്ലാത്തരം ഇൗത്തപ്പനകൾ, കാരറ്റ്, ഉള്ളി, ഇഞ്ചി, കുമ്പളങ്ങ, വഴുതന, തക്കാളി, മുള്ളങ്കി, ഗോതമ്പ്, ബാർലി എന്നീ വിളകൾക്ക് പുറമെ നാരങ്ങ, ഏത്തപ്പഴം, മാമ്പഴം, ഒാറഞ്ച്, ഒലീവ്, മാതളം എന്നിവയും വിവിധ സീസണുകളിലായി ഇവിടെ വിളയുന്നുണ്ട്.
അനുകൂല കാലാവസ്ഥയെന്ന് കണ്ടതിനെ തുടർന്ന് അടുത്തിടെയായി സ്ട്രോബറി, ചെറി എന്നിവയും കർഷകർ വളർത്താൻ ആരംഭിച്ചിട്ടുണ്ട്. പച്ചപ്പിെൻറ കാഴ്ചകൾക്ക് പുറമെ എല്ലാ വശങ്ങളിലും പർവതങ്ങളാലും താഴ്വരകളാലും ചുറ്റപ്പെട്ട ഇൗ ഗ്രാമത്തിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി സ്ഥലങ്ങളുമുണ്ട്. പർവതങ്ങളും ഗുഹകളും പ്രകൃതിദത്ത താഴ്വരകളും പുരാതന ജലസേചന സംവിധാനമായ അഫ്ലാജുകളുമൊക്കെ കാണാൻ നിരവധി സഞ്ചാരികളാണ് അൽ വഖ്ബയിലെ
ത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
