ഫ്രാൻസിനെ അനുശോചനമറിയിച്ച് ഒമാൻ
text_fieldsമസ്കത്ത്: മത്ര വിലായത്തിലെ കടലിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഫ്രഞ്ച് പൗരന്മാർ മരിച്ച സംഭവത്തിൽ ഫ്രാൻസിനോട് അനുശോചനം അറിയിച്ച് ഒമാൻ. ചൊവ്വാഴ്ച വിദേശകാര്യ മന്ത്രാലയം ഒമാൻ ന്യൂസ് ഏജൻസി വഴി ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചു. ഫ്രഞ്ച് സർക്കാറിനോടും ജനങ്ങളോടും മരണമടഞ്ഞവരുടെ കുടുംബങ്ങളോടും ഒമാൻ അനുശോചനവും അതീവ ദുഃഖവും രേഖപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിലും ആംബുലൻസ് സേവനങ്ങളിലും ഏർപ്പെട്ട സംഘങ്ങളുടെ പരിശ്രമങ്ങളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. ബോട്ട് മറിഞ്ഞതിന്റെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

