ബംഗ്ലാദേശിലെ വിമാനാപകടം; ഒമാൻ അനുശോചിച്ചു
text_fieldsമസ്കത്ത്: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സൈനിക വിമാനാപകടത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബംഗ്ലാദേശ് സർക്കാരിനും ജനതക്കും ഹൃദയഗംമായ അനുശോചനമിയിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം സന്ദേശത്തിൽ വ്യക്തമാക്കി.
ബംഗ്ലാദേശിൽ പരിശീലനപ്പറക്കലിനിടെ, വ്യോമസേന വിമാനം സ്കൂളിനുമേൽ തകർന്നുവീണ സംഭവത്തിൽ 31പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ 25 കുട്ടികളും ഉപ്പെടും. ചൈനീസ് നിർമിത എഫ്-7 ബി.ജി.ഐ വിമാനമാണ് പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ മൂലം ധാക്കയിലെ ഉത്താറയിൽ ചൊവ്വാഴ്ച സ്കൂളിനുമേൽ തകർന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

