നേരിട്ടുള്ള ഇറക്കുമതി ഉയർന്നു
text_fieldsമസ്കത്ത്: ഒമാനിലേക്കുള്ള സാധനങ്ങളുടെ നേരിട്ടുള്ള ഇറക്കുമതി ഉയർന്നു. 17 ശതമാനത്തിെൻറ വർധനവാണ് കഴിഞ്ഞവർഷം ഇറക്കുമതിയിൽ രേഖപ്പെടുത്തിയതെന്ന് തുറമുഖ പ്രവർത്തന ചുമതലയുള്ള 'മറാഫി അസിയാദ്'കമ്പനി അറിയിച്ചു. മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖം, ഖസബ്, സുവൈഖ്, ഷിനാസ് തുറമുഖങ്ങൾ 17.22 ലക്ഷം ടണ്ണിെൻറ ജനറൽ കാർഗോയാണ് കഴിഞ്ഞ ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ കൈകാര്യം ചെയ്തത്.
നേരിട്ടുള്ള ഇറക്കുമതിയിൽ 2.45 ലക്ഷം ടണ്ണും പഴങ്ങളും പച്ചക്കറിയുമാണ്. 9.54 ലക്ഷം ആടുമാടുകളെയും രാജ്യത്തേക്ക് എത്തിച്ചു. 2019നെ അപേക്ഷിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിയിൽ നാലിരട്ടിയും ആടുമാടുകളുടെ ഇറക്കുമതിയിൽ മൂന്നിരട്ടി വർധനവുമാണ് രേഖപ്പെടുത്തിയത്.
4350 വാണിജ്യ കപ്പലുകളാണ് ഒമാൻ തുറമുഖങ്ങളിൽ കഴിഞ്ഞ വർഷം അടുത്തത്. 2019നെ അപേക്ഷിച്ച് കപ്പലുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധന ഉണ്ടായി. 72 ക്രൂയിസ് കപ്പലുകളാണ് അടുത്തത്.
മഹാമാരി നിമിത്തം ആഗോളതലത്തിൽ ക്രൂയിസ് കപ്പലുകളുടെ പ്രവർത്തനം റദ്ദാക്കിയിരുന്നു. മാർച്ച് പകുതി മുതലാണ് ക്രൂയിസ് കപ്പലുകൾക്ക് അടുക്കാനുള്ള അനുമതി ഒമാൻ നിഷേധിച്ചത്.
കോവിഡ് സാഹചര്യത്തിൽ അത്യാവശ്യ സാധനങ്ങളുടെ പ്രത്യേകിച്ച് ഭക്ഷ്യോൽപന്നങ്ങളുടെ സുസ്ഥിര ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിൽ കാര്യക്ഷമമായ വിതരണ ശൃംഖല ഉറപ്പുവരുത്താൻ സാധിച്ചു.
നേരിട്ടുള്ള ഇറക്കുമതിക്കും കയറ്റുമതിക്കും പുതിയ വിപണികളും തുറന്നുകിട്ടി. അതിനാൽ വിപണിയിൽ സാധനങ്ങൾ കുറഞ്ഞ ചെലവിൽ അതിവേഗം ലഭ്യമാക്കുന്നതിനായി സാധിച്ചതായും അസിയാദിെൻറ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

