Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യക്കാരെ...

ഇന്ത്യക്കാരെ മരണക്കയത്തിൽ നിന്ന് രക്ഷിച്ച പാകിസ്താൻ സ്വദേശിയെ ഒമാൻ പ്രവാസി അസോസിയേഷൻ ആദരിച്ചു

text_fields
bookmark_border
ഇന്ത്യക്കാരെ മരണക്കയത്തിൽ നിന്ന് രക്ഷിച്ച പാകിസ്താൻ സ്വദേശിയെ ഒമാൻ പ്രവാസി അസോസിയേഷൻ  ആദരിച്ചു
cancel

മസ്‌കത്ത്: കഴിഞ്ഞ ദിവസം ബർക്കയിലെ ഒരു വാദിയിൽ മലവെള്ളപ്പാച്ചിലിൽ വാഹനത്തിന്റെ ഉള്ളിൽ അകപ്പെട്ട രണ്ട് ഇന്ത്യൻ പ്രവാസികളെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയ പാകിസ്ഥാൻ സ്വദേശിക്ക് ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ആദരവ് നൽകി.

പാകിസ്ഥാൻ പെഷാവർ സ്വദേശി ഷഹ്സാദ്‌ ഖാൻ സമയോചിതമായ ഇടപെടലിലൂടെ വിലപ്പെട്ട രണ്ട് ജീവനുകൾ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും വലിയ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. പാകിസ്ഥാൻ എംബസി അടക്കം ഇദ്ദേഹത്തെ ആദരിച്ചിരുന്നുവെങ്കിലും

ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ കമ്മ്യൂണിറ്റി ഇദ്ദേഹത്തിന് സ്നേഹാദരവ് നൽകുന്നത്.ഈ മഴ കാലത്ത് സേവനം ചെയ്യുന്ന ഒമാൻ ഫയർ ഫോഴ്‌സ് & റെസ്ക്യൂ പോലീസ് ടീമിന്റെ പ്രവർത്തനങ്ങളെയും അസോസിയേഷൻ യോഗത്തിൽ പ്രശംസിച്ചു. വീഡിയോ വൈറലാകുന്നതിൽ മുഖ്യ പങ്കുവഹിച്ച പാകിസ്ഥാൻ വ്ലോഗർ അമീർ (മിസ്റ്റർ.മസ്കറ്റ് )ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു.പ്രസിഡന്റ് വിജി തോമസ് വൈദ്യൻ പൊന്നാട അണിയിച്ചും രാജേഷ് കുമാർ അസോസിയേഷന്റെ സ്നേഹോപഹാരം നൽകിയും നൂറുദ്ധീൻ, ജസീം എന്നിവർ ചേർന്ന് അസോസിയേഷന്റെ പ്രത്യേക സമ്മാനം നൽകുകയും ചെയ്തു.കബീർദാസ്, രാജീവ് സിയാദ്, അൻസാർ, നിഷാ പ്രഭാകരൻ,ഷബാബ് ,തുടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ExpatriatesOmanIndiansPakistani national
News Summary - Oman Expatriates Association honors Pakistani national who saved Indians from death row
Next Story