Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖത്തറിൽ ഓൺ അ​ൈറവൽ വിസ:...

ഖത്തറിൽ ഓൺ അ​ൈറവൽ വിസ: പ്രതീക്ഷയിൽ ഒമാൻ പ്രവാസികൾ

text_fields
bookmark_border
ഖത്തറിൽ ഓൺ അ​ൈറവൽ വിസ: പ്രതീക്ഷയിൽ ഒമാൻ പ്രവാസികൾ
cancel

മ​സ്​​ക​ത്ത്​: ഖ​ത്ത​റി​ൽ ഓ​ൺ അ​റൈ​വ​ൽ വി​സ അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യോ​ടെ നാ​ട്ടി​ൽ കു​ടു​ങ്ങി​യ ഒ​മാ​ൻ പ്ര​വാ​സി​ക​ൾ. ഇ​വ​ർ​ക്ക്​ ഖ​ത്ത​ർ വ​ഴി ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ഒ​മാ​നി​ലെ​ത്താ​ൻ സാ​ധി​ക്കും. ടി​ക്ക​റ്റ് നി​ര​ക്കും ഖ​ത്ത​റി​ലെ ഹോ​ട്ട​ൽ ചെ​ല​വും മാ​ത്ര​മാ​ണ് വ​ഹി​ക്കേ​ണ്ടി വ​രി​ക. വി​സ​ക്ക് പ്ര​ത്യേ​ക ഫീ​സ്​ ഇ​ല്ലാ​ത്ത​ത്​ വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണ്. ദോ​ഹ​യി​ൽ നി​ന്ന് മ​സ്​​ക​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്കും പൊ​തു​വെ കു​റ​വാ​ണ്.

നി​ല​വി​ൽ അ​ർ​മേ​നി​യ, ഉ​സ്​​ബ​കി​സ്​​താ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ വ​ഴി​യാ​ണ്​ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ ഒ​മാ​നി​ലെ​ത്തു​ന്ന​തി​ന്. ഈ ​പാ​ക്കേ​ജു​ക​ൾ​ക്ക്​ 1.30 ല​ക്ഷം രൂ​പ മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഖ​ത്ത​ർ വ​ഴി യാ​ത്ര സാ​ധ്യ​മാ​കു​ന്ന​തോ​ടെ പാ​ക്കേ​ജി‍െൻറ ചെ​ല​വ്​ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ​യാ​യി കു​റ​യു​മെ​ന്ന്​ ട്രാ​വ​ൽ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്​​ത​മാ​കു​ന്ന മു​റ​ക്ക്​ പാ​ക്കേ​ജു​ക​ൾ​ക്ക്​ രൂ​പം ന​ൽ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഖ​ത്ത​റി​ൽ പു​തി​യ യാ​ത്ര ന​യം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഇ​തി​ലാ​ണ് ഇ​ന്ത്യാ​ക്കാ​ർ​ക്കു​ള്ള ഓ​ൺ അ​റൈ​വ​ൽ യാ​ത്ര സൗ​ക​ര്യം കൂ​ടി അ​നു​വ​ദി​ക്കാ​ൻ ധാ​ര​ണ​യു​ള്ള​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് അ​നു​മ​തി ല​ഭി​ച്ച​താ​യി ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ന്നു​മു​ത​ൽ അ​നു​വ​ദി​ച്ചു തു​ട​ങ്ങും എ​ന്ന​തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത​യി​ല്ല.

ഖ​ത്ത​റി​ൽ ഒ​രു​മാ​സ​ത്തേ​ക്കാ​ണ് വി​സ അ​നു​വ​ദി​ക്കു​ക. വേ​ണ​മെ​ങ്കി​ൽ സൗ​ജ​ന്യ​മാ​യി ഒ​രു മാ​സ​ത്തേ​ക്ക് പു​തു​ക്കാ​നും സാ​ധി​ക്കും.

ഖ​ത്ത​റി​ൽ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള ര​ണ്ട് ഡോ​സ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​വ​ർ​ക്കാ​ണ് ക്വാ​റ​ൻ​റീ​ൻ ഇ​ല്ലാ​തെ ഖ​ത്ത​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കു​ക. ര​ണ്ടാം ഡോ​സ് വാ​ക്സി​നെ​ടു​ത്ത് 14 ദി​വ​സം ക​ഴി​ഞ്ഞ​വ​രാ​യി​രി​ക്ക​ണ​മെ​ന്ന് മാ​ത്രം. ആ​റു​മാ​സ​ത്തി​ൽ കു​റ​യാ​ത്ത കാ​ലാ​വ​ധി​യു​ള്ള പാ​സ്പോ​ർ​ട്ട്, റി​ട്ടേ​ൺ വി​മാ​ന ടി​ക്ക​റ്റ്, ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ത്ര​യും ദി​വ​സ​ത്തേ​ക്കു​ള്ള അം​ഗീ​കൃ​ത ഹോ​ട്ട​ൽ ബു​ക്കി​ങ്, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്സി​‍െൻറ ര​ണ്ട് ഡോ​സും സ്വീ​ക​രി​ച്ച​താ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​വി​ഡ് ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ് പ​രി​ശോ​ധ​ന ഫ​ലം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ണ്. വാ​ക്സി​ൻ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ച്ച് 14 ദി​വ​സം പി​ന്നി​ട്ട​വ​രു​മാ​യി​രി​ക്ക​ണം. യാ​ത്ര​ക്ക് 12 മ​ണി​ക്കൂ​ർ മു​മ്പ്​ ഖ​ത്ത​റി​‍െൻറ 'ഇ​ഹ്തി​റാ​സ്' വെ​ബ്സൈ​റ്റി​ൽ (https://www.ehteraz.gov.qa) ര​ജി​സ്​​റ്റ​ർ ചെ​യ്ത് യാ​ത്രാ​നു​മ​തി ല​ഭി​ച്ചാ​ലേ യാ​ത്ര​ക്ക് സാ​ധി​ക്കൂ.

ഈ ​മാ​സം 15 മു​ത​ൽ ടൂ​റി​സ്​​റ്റ്​ വി​സ അ​നു​വ​ദി​ക്കു​മെ​ന്നും മാ​ല​ദ്വീ​പും അ​റി​യി​ച്ചി​ട്ടു​ണ്ട്. ക്വാ​റ​ൻ​റീ​ന്​ ശേ​ഷം ഒ​മാ​നി​ലെ​ത്താ​ൻ പ​ല വ​ഴി​ക​ളും തു​റ​ന്നു​കി​ട്ടു​ന്ന​തോ​ടെ ചെ​ല​വി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്നും പ്ര​വാ​സി​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു. ഏ​പ്രി​ൽ അ​വ​സാ​നം മു​ത​ലാ​ണ്​ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ഒ​മാ​ൻ യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. വി​ല​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പ്​ ഉ​ണ്ടാ​കു​ന്ന​തു​ വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലെ വാ​ക്​​സി​നേ​ഷ​ൻ നി​ര​ക്ക്​ അ​മ്പ​ത്​ ശ​ത​മാ​നം ആ​യാ​ൽ മാ​ത്ര​മേ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ​വെ​ന്ന്​ ക​ഴി​ഞ്ഞ സു​പ്രീം ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ യാ​ത്ര​വി​ല​ക്ക്​ ഇ​നി​യും നീ​ളാ​നാ​ണ്​ സാ​ധ്യ​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaOman expatriate
News Summary - Oman expatriate visa in Qatar: Oman expats in anticipation
Next Story