ഒമാൻ പ്രവാസി അസോ. വെബ്സൈറ്റ്, കലണ്ടർ പ്രകാശനം
text_fieldsഒമാൻ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ്, കലണ്ടർ പ്രകാശന ചടങ്ങിൽനിന്ന്
മസ്ക്കത്ത്: ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഒമാൻ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ്, കലണ്ടർ പ്രകാശനം നടത്തി. ഗ്ലോബൽ രത്ന പുരസ്കാര ജേതാവ് ഡോ. സജി ഉതുപ്പാൻ വെബ്സൈറ്റ് ഉദ്ഘാടന കർമം നിർവഹിച്ചു. ജാതിമത രാഷ്ട്രീയ ഭേദമെന്യേ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷന്റെ പ്രവർത്തനങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ അറിയിക്കുകയും പ്രവാസികളുടെ ആവശ്യങ്ങളിലും നിർദേശങ്ങളിലും ഉടൻ പരിഹാരം കാണുന്നതിനും സൗകര്യപ്രദമായ രീതിയിലാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തിട്ടുള്ളതെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അറിയിച്ചു. അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരമായിട്ടുള്ള കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി രൂപവത്കരിച്ച സംഗീത ധ്വനി കലാസമിതിയുടെ ഉദ്ഘാടനം സംഗീത സംവിധായകൻ സുനിൽ കൈതാരം ഗാനാലാപനത്തിലൂടെ നിർവഹിച്ചു.
സെക്രട്ടറി നൂറുദ്ദീൻ സ്വാഗതം അറിയിച്ചു. കാര്യപരിപാടികളുടെ ഉദ്ഘാടനം രക്ഷാധികാരി രാജേഷ് കുമാർ നിർവഹിച്ചു. ട്രഷറർ ബിജു അത്തിക്കയം പരിപാടികൾ നിയന്ത്രിച്ചു. ഷിബു പുല്ലാടൻ, നിഷ പ്രഭാകരൻ, രാജേഷ് പി എസ്, നിതീഷ് കുമാർ, രാധാകൃഷ്ണൻ, അരുൺ സൈമൺ രാജീവ് എന്നിവർ ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദി അറിയിച്ചു. വെബ്സൈറ്റ്: https://omanpravasiassociation.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

