ഒമാൻ പ്രവാസി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം
text_fieldsമസ്കത്ത്: ഇന്ത്യയുടെ 80 ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷനും മക്ക ഹൈപ്പർ മാർക്കറ്റും സംയുക്തമായി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തിനും കുട്ടികൾക്കുമായി വിവിധ കലാ-സാംസ്കാരിക മത്സരങ്ങളും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
വിവിധ പ്രായവിഭാഗങ്ങളിലായി സംഘടിപ്പിച്ച ചിത്രരചന, ക്വിസ് മത്സരങ്ങളിൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ചിത്രരചനാ മത്സര വിജയികളായി നവന്യ മൂർത്തി, വാസുദേവ്, അന്ന മാറിയ ജോർജ് എന്നിവർ സീനിയർ വിഭാഗത്തിലും. വൈഷ്ണവ് വി നായർ, ആദ്യ സുഭാഷ്, പാർവതി ശ്രീരാജ്, എന്നിവർ ജൂനിയർ വിഭാഗത്തിലും പ്രാർത്ഥനാ പ്രമോദ്, നക്ഷത്ര സുഭാഷ്, ജഗദ് എന്നിവർ സബ് ജൂനിയർ വിഭാഗത്തിനും ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. ശ്രീഹരി, അൻസിയ അനൂപ്, വസുദേവ് എന്നിവർ ക്വിസ് മത്സരത്തിൽ വിജയികളായി.
മക്ക ഹൈപ്പർ മാർക്കറ്റ് മാർക്കറ്റിംഗ് മാനേജർ അഫ്രാദ്, ബ്രാഞ്ച് മാനേജർ ഷിനാസ്, രക്ഷാധികാരി രാജേഷ് കുമാർ എന്നിവർ ചേർന്ന് വിജയികൾക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും സംഘാടകർ അഭിനന്ദിച്ചു.
നൂറുദ്ദീൻ, ജസീം കരിക്കോട്, രാജീവ്, സ്വപ്ന, ജെസ്‌ന, മുസ്തഫ, സിയാദ്,സുജിത്ത് സൈമൺ, അൻസാർകരുനാഗപ്പള്ളി ,ഷിബുപുല്ലാടാൻ, നിതീഷ് കുമാർ, കബീർ ദാസ്, മോൻസി, സജീഷ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

