ഒമാൻ പ്രവാസി അസോ. ഈദ് നൈറ്റ് ഫെസ്റ്റ്
text_fieldsഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈദ് നൈറ്റ് ഫെസ്റ്റ്
മസ്കത്ത്: വലിയ പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഈദ് നൈറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. റുമൈസ് ഈസ് ഗാർഡനിൽ സംഘടിപ്പിച്ച പരിപാടിയിൽ സലിം കോടത്തൂരിന്റെ ഗാനമേള അരങ്ങേറി.
ഒമാൻ പ്രവാസി അസോസിയേഷൻ കലാസമിതിയായ സംഗീത ധ്വനിയുടെ പ്രകടനവും അറബിക്, ഡാൻസ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, മിമിക്രി എന്നിവ ശ്രദ്ധേയമായി.
വടംവലി, മെഹന്തി, ഡ്രോയിങ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. മുതിർന്ന പ്രവാസികളായ അഷ്‌റഫ്, അബിദ ടീച്ചർ, ഹനീഫ, മുഹമ്മദ് എന്നിവരെ ആദരിച്ചു. വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിപാടി രാത്രി രണ്ടുമണിയോളം നീണ്ടു. ഷംസുദ്ദീൻ, അബ്ദുല്ല, ഷഫീഖ്, നൂറുദ്ദീൻ, രാജീവ്, നാസർ, പ്രജയ്, റൂഹുല്ല എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

