ഒമാൻ പ്രവാസി അസോ. വാർഷികാഘോഷം
text_fieldsഒമാൻ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: ഒമാൻ പ്രവാസി അസോസിയേഷൻ ഒന്നാം വാർഷികാഘോഷം റൂവിയിലെ ലുലു മാളിൽ നടന്നു. ഡോ. മുഹമ്മദ് മുസ്തഫ നേതൃത്വം നൽകി മെഡിക്കൽ ക്യാമ്പ്, നോർക്ക അംഗത്വ ക്യാമ്പ്, ഡോ. വിവേക്ക് കമ്മത്ത് നയിച്ച പ്രാഥമിക ജീവൻ രക്ഷാ പരിശീലന ക്ലാസ്, റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു മോഹൻ നയിച്ച മെഡിക്കൽ ക്ലാസ്, മെന്റലിസ്റ്റ് സുജിത് പത്മകുമാറിന്റെ ഷോ, സംഗീത ധ്വനി ഗ്രൂപ്പിന്റെ കലാപരിപാടികൾ എന്നിവ അരങ്ങേറി. പ്രസിഡന്റ് വിജി തോമസ് വൈദ്യൻ അധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം രക്ഷാധികാരി രാജേഷ് കുമാർ നിർവഹിച്ചു. സെക്രട്ടറി നൂറുദ്ദീൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദിയും പറഞ്ഞു. ട്രഷറർ ബിജു അത്തിക്കയം, ജേൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
ഒമാൻ ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ഹെഡ് ശംസുദ്ദീൻ, ലുലു ബ്രാഞ്ച് മാനേജർ ഹസ്സൻ ഹല്ലാജ്, ഷിബു പുല്ലാടൻ, ബിനു തങ്കച്ചൻ, രാജേഷ് പി എസ്, നിതീഷ് കുമാർ, അഡ്വക്കേറ്റ് ജെസ്സി ജോസ്, നിഷ പ്രഭാകരൻ, അമീർ പട്ടാമ്പി, അൻസാർ കരുനാഗപ്പള്ളി, സുജിത്ത് സൈമൺ, കബീർ ദാസ്, ശ്രീജിത്ത്, ഷാജി എൻ.എസ് ഖാൻ, സിയാദ്, രാജീവ് കൊല്ലായിൽ എന്നിവർ ആശംസ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

