ഒമാൻ അവന്യൂസ് മാളിൽ രണ്ടാം വാർഷികാഘോഷം
text_fieldsമസ്കത്ത്: ഒമാൻ അവന്യൂസ് മാളിൽ രണ്ടാം വാർഷികാഘോഷത്തിന് തുടക്കമായി. ‘ഗ്രാൻഡ് സെലിബ്രേഷ’െൻറ ഭാഗമായി റാഫ്ൾ സമ്മാനപദ്ധതിയടക്കം വൈവിധ്യമാർന്ന ആഘോഷപരിപാടികളും നടക്കും. ഇതിനകം രണ്ടു വാരാന്ത്യങ്ങളിലായി ‘മാസ്റ്റർ ഒാഫ് ബലൂൺസ്’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ കലാകാരൻ ഒേട്ടാ ഇൽ ബസാട്ടയും ഇറ്റാലിയൻ കൊമേഡിയൻ ല്യൂയിജി സിയോട്ടയും നടത്തിയ കലാപരിപാടികൾ കാണികളെ കൈയിലെടുക്കുന്നതായി. വരുന്ന ആഴ്ചകളിലായി ഡീഗോ, ദി ചാപ്ലിൻ ഷോ, കനേഡിയൻ കലാകാരനായ ദാഡോയുടെ പ്രകടനം എന്നിവ അരങ്ങേറും. 15 റിയാലിന് സമ്മാനങ്ങൾ വാങ്ങുന്നവർക്കാണ് റാഫ്ൾ സമ്മാനകൂപ്പൺ നൽകുക. ലെക്സസ് ആർ.എക്സ് 350 ആണ് ഗ്രാൻഡ് പ്രൈസ്. മാൾ ഗിഫ്റ്റ് വൗച്ചറുകൾ, ബ്രാൻറ് ഗിഫ്റ്റ് വൗച്ചറുകൾ, ഷെറാട്ടൺ ഹോട്ടലിൽ താമസം തുടങ്ങിയവ ആകർഷകമായ പ്രതിവാരസമ്മാനങ്ങളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
