ബുറൈമി പ്രവാസി കൂട്ടായ്മയുടെ പെരുന്നാൾ ആഘോഷം
text_fieldsബുറൈമി: ബുറൈമി പ്രവാസി കൂട്ടായ്മ അൽമാസ ഹോട്ടലിൽ സംഘടിപ്പിച്ച ഈദാഘോഷം വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. നോവിെൻറ പാട്ടുകാരൻ ജംഷീർ കൈനിക്കരയായിരുന്നു പരിപാടിയിലെ മുഖ്യഗായകൻ. ബുറൈമിയിലെ കലാകാരൻമാർ അവതരിപ്പിച്ച സംഘഗാനം, ബ്രേക്ഡാൻസ് എന്നിവ സദസ്സിന് ആവേശമായി. പ്രോഗ്രാം കൺവീനർ കമാൽ ജംഷീറിനെ സദസ്സിന് പരിചയപ്പെടുത്തി. ഡോ. അസ്ലം, ജാഫർ എന്നിവർ ആശംസയർപ്പിച്ചു. മുനീർ, നവാസ്, നിയാസ് ലുലു, ഷാജഹാൻ, താഹിർ, ഗോകുൽ മസ്കത്ത്, നസീർ ദുബൈ എന്നിവർ ഗാനമാലപിച്ചു. കിഷോർ ബ്രേക് ഡാൻസിന് നേതൃത്വം നൽകി.
ഹനീഫ കെ.എം.സി.സി, അസീസ് തവാഷ് ചിക്കൻ എന്നിവർ സംബന്ധിച്ചു. സലാഹുദ്ദീൻ ഖിറാഅത്ത് നടത്തി.