മസ്കത്ത് ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥി സംഘടനയുടെ പ്രവർത്തനം വിപുലമാക്കുന്നു
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ പൂർവ വിദ്യാര്‍ഥി സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നു. ഇതിെൻറ ഭാഗമായ അലുംനി ജനറല്‍ബോഡി യോഗം ആഗസ്റ്റ് 23ന് മസ്കത്തില് നടക്കുമെന്ന് സ്കൂള്‍ അധികൃതരും പൂർവ വിദ്യാർഥി സംഘടനാ പ്രവർത്തകരും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്കൂളിൽനിന്ന് പഠനം പൂര്‍ത്തിയാക്കിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ രാജ്യത്തിനകത്തും യൂറോപ്പിലും അമേരിക്കയിലും മിഡിലീസ്റ്റ് രാഷ്ട്രങ്ങളിലുമായി വിവിധ മേഖലകളില്‍ സേവനം ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ഒത്തുചേരുന്നതിനുള്ള വേദിയാണ് പൂർവ വിദ്യാർഥി കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 1997 ഡിസംബറിലാണ് മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് അലുംനി (ഇസ്മ) എന്ന പേരില്‍ രൂപവത്കരിച്ചത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് നിലവിൽ ഇതിൽ അംഗങ്ങളായുള്ളത്. 23ന് വൈകീട്ട് ഏഴ് മണി മുതല്‍ െഎ.എസ്.എമ്മിലെ ന്യൂ മള്‍ട്ടിപര്‍പ്പസ് ഹാളിലാണ് ജനറല്‍ ബോഡി യോഗം അരങ്ങേറുക.
ഭാരവാഹിത്വ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നവർ െഎ.എസ്.എം-ഇസ്മ കോഒാഡിനേറ്ററുമായി ബന്ധപ്പെടണം. വൈകാതെ വിവിധ രാഷ്ട്രങ്ങളിലായി ശാഖകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ശാസ്ത്ര,സാേങ്കതിക, കലാ, കായിക മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി പേര് മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികളായിരുന്നു.
ഇവരുടെ പരിചയസമ്പന്നത സ്കൂളിൽ നിലവിലുള്ള വിദ്യാർഥികൾക്ക് ഗുണപ്രദമാക്കുക ലക്ഷ്യമിട്ടാണ് സംഘടനയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത്. പൂർവ വിദ്യാർഥി സംഘടനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ www.ismoman.com എന്ന വെബ്സൈറ്റ് മുഖേനയോ alumni@ismoman.com എന്ന വിലാസത്തിലോ സ്കൂൾ-പൂർവ വിദ്യാർഥി സംഘടനാ കോഒാഡിനേറ്ററെ 99771240 എന്ന നമ്പറിലോ ബന്ധപ്പെടണം. സ്കൂള്‍ പ്രിൻസിപ്പല്‍ രാജീവ് കുമാര്‍ ചൗഹാന്, പൂർവ വിദ്യാർഥി കൂട്ടായ്മ കൺവീനർ ഡോ. തഷ്ലി തങ്കച്ചൻ, കോഒാഡിനേറ്റർമാരായ സച്ചിന് തൊപ്രാണി, അഗസ്റ്റ്യന്‍ ജോസഫ്, സജി നായർ, ദീപ് വിൽസൺ, പ്രിയ മുരളി, ഡോ. ശാർമിള സോന്ദി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
