െഎ.എം.െഎ സൗഹൃദ ഇഫ്താർ
text_fieldsസലാല: ഐ.എം.ഐ സലാല സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ സലാലയിലെ മലയാളി പ്രവാസി സംഘടനകളുടേയും പൗരപ്രമുഖരുടെയും സംഗമ വേദിയായി. മാനവികതയുടെയും മതസൗഹാർദത്തിെൻറയും സന്ദേശം ഉയർത്തിയ സംഗമം ഐ.എം.ഐ ഹാളിൽ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് സംഘടിപ്പിക്കപ്പെട്ടത്.
ഐ.എം.ഐ. പ്രസിഡൻറ് മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. ജി.സലീം സേട്ട് റമദാൻ സന്ദേശം നൽകി. മൻപ്രീത് സിങ്, അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ, ഫാ. സൈജു സാം എന്നിവർ ആശംസകൾ അർപ്പിച്ചു.
സനാദനൻ, എൻ.കെ. മോഹൻദാസ്, മോഹൻ ദാസ് തമ്പി (ഐ.എസ്.സി, സലാല), അബ്ദുൽ അസീസ് ഹാജി (കെ.എം.സി.സി), യു.പി. ശശീന്ദ്രൻ ( വെൽഫെയർ ഫോറം), വിനയ്കുമാർ ( കൈരളി), റസൽ മുഹമ്മദ് (ടിസ), മനോജ് കുമാർ ( മലയാള വിഭാഗം), സുരേഷ് മേനോൻ, ഡോ. നിസ്താർ ( സർഗവേദി), ദിൽരാജ് ( എൻ.എസ്.എസ്), സുദർശൻ (എസ്.എൻ.ഡി.പി), ജാഫർ (ഫ്രറ്റേണിറ്റി), സാഗർ അലി (യാസ്), കരുണൻ (തണൽ), ബാലകൃഷ്ണൻ ( വികാസ്), പി.ടി സബീർ (ഫിസ) തുടങ്ങിയവവരും വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. കെ.പി, അർഷദ്, അബ്ദുള്ള മുഹമ്മദ്, സാബുഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
