മലയാളം ഒമാൻ ചാപ്റ്റർ ഇഫ്താർ സൗഹൃദ സംഗമം
text_fieldsമസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ ഒരുക്കിയ ഇഫ്താർ സൗഹൃദ സംഗമത്തിൽ മൂവായിരത്തോളം പേർ പെങ്കടുത്തു. ‘പുണ്യനിലാവും കാരുണ്യത്തിെൻറ കഥകളും’ എന്ന പേരിൽ കഴിഞ്ഞ ഒമ്പതു വർഷമായി മലയാളം ഒമാൻ ഇഫ്താർ സംഗമം നടത്തിവരുന്നുണ്ട്. ഇക്കുറി മിസ്ഫയിലെ 'ലാംബ്’ സൂപ്പർ മാർക്കറ്റിന് സമീപമുള്ള മൈതാനത്ത് നടന്ന സംഗമം ഇന്ത്യൻ എംബസി സൂർ കോൺസുലാർ എം.എ.കെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഒ.െഎ.സി.സി നാഷനൽ പ്രസിഡൻറ് സിദ്ദീഖ് ഹസൻ മുഖ്യാതിഥി ആയിരുന്നു. മലയാളം മിഷൻ സൂർ കോഒാഡിനേറ്റർ ഹസ്ബുള്ള മദരി, സൊഹാർ കൺവീനർ ഷാജി, ഉണ്ണി ചാവക്കാട്, ജി.സി ബാബു (തണൽ), അബ്ദുൽ അസീസ്, എന്നിവർ സംബന്ധിച്ചു. മലയാളം മിഷൻ കോഒാഡിനേറ്റർ സദാനന്ദൻ എടപ്പാൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻവർ ഫുല്ല, രതീഷ് പട്ടിയത്ത്, ടി.വി.കെ ഫൈസൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
