മസ്കത്ത് ഇന്ത്യൻ സ്കൂളിൽ അധ്യാപക ശിൽപശാല
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. സി.ബി.എസ്.ഇ കരിക്കുലത്തിലെ വിവിധ മാറ്റങ്ങളെ കുറിച്ചും മറ്റും അധ്യാപകർക്ക് അറിവ് പകരുക ലക്ഷ്യമിട്ടാണ് ശിൽപശാല സംഘടിപ്പിച്ചത്. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ രാജീവ് കുമാർ ചൗഹാൻ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ഒാമനക്കുട്ടൻ അധ്യാപനം കാര്യക്ഷമമാക്കാൻ ഇത്തരം ശിൽപശാലകൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. പ്രിൻസിപ്പലിെൻറ ഉപദേശകൻ ദീപ് വിൽസൺ, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ എസ്കലിൻ ഗൊൺസാൽവസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജേക്കബ് സകറിയാസ്, പ്രൈമറി സെക്ഷൻ വൈസ് പ്രിൻസിപ്പൽ പ്രിയ മുരളി, സീനിയർ സെക്ഷൻ അസി.വൈസ് പ്രിൻസിപ്പൽ ഗീത.എൻ.ചൗഹാൻ, കൗൺസലർ ഡോ.ബെന്നി, ലാർസൺ ആൻഡ് ട്യൂബ്രോ ഒമാൻ സുരക്ഷാ വിഭാഗം കൺട്രി ഹെഡ് ഹർഷവർധൻ തുടങ്ങിയവർ സംസാരിച്ചു. പ്രീ പ്രൈമറി സെക്ഷൻ വൈസ് പ്രിൻസിപ്പൽ പ്രേമ ജോർജ് പരിപാടി നിയന്ത്രിച്ചു. പ്രീ പ്രൈമറി സെക്ഷൻ അസി.വൈസ് പ്രിൻസിപ്പൽ ഷഹീൻ കാസിമി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
