‘ലിറ്റില്‍ വണ്ടേഴ്സ്’ വര്‍ണാഭമായി
text_fieldsമസ്കത്ത്: അല്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളിലെ സി.ബി.എസ്.ഇ ഇന്‍റര്‍നാഷനല്‍ വിഭാഗത്തിലെ എലിമെന്‍ററി സ്കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു.
‘ലിറ്റില്‍ വണ്ടേഴ്സ് 2017’ എന്ന പേരിലുള്ള പരിപാടിയുടെ ഭാഗമായി വര്‍ണാഭമായ കലാപരിപാടികള്‍ നടന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഇംഗ്ളീഷ് വിഭാഗം ജീവനക്കാരിയായ മിച്ചെലെ നീ തൊഗാദ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.
കിന്‍റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ഥി ടിയാര രാജന്‍ മുഖ്യാതിഥിയെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
ഗൂബ്ര സ്കൂള്‍ പ്രിന്‍സിപ്പല്‍ പാപ്രിഘോഷ് സ്വാഗതം പറഞ്ഞു. സ്കൂള്‍ സ്ഥാപകന്‍െറ ഭാര്യ റസിയ മുഹമ്മദലി മുഖ്യാതിഥിക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് സി.ബി.എസ്.ഇ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ജൂനിയര്‍ ക്വയറിന്‍െറ ഗാനമേളയോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. വര്‍ണവസ്ത്രങ്ങളണിഞ്ഞത്തെിയ കുരുന്നുകളുടെ സംഗീത, നൃത്ത പരിപാടികള്‍ രക്ഷിതാക്കളടക്കമുള്ളവരുടെ കണ്ണിന് വിരുന്നായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
