ദിൽ ഹെ ഹിന്ദുസ്ഥാനിയിൽ വിജയതീരമണഞ്ഞ് ഹൈതം മുഹമ്മദ് റാഫി
text_fieldsമസ്കത്ത്: ഇന്ത്യൻ സംഗീത റിയാലിറ്റി ഷോയിൽ വിജയതീരമണഞ്ഞ് ഒമാനി ഗായകൻ ഹൈതം മുഹമ്മദ് റാഫി. സ്റ്റാർ പ്ലാസ് ചാനലിൽ സംപ്രേഷണം ചെയ്തുവന്ന ദിൽ ഹെ ഹിന്ദുസ്ഥാനി റിയാലിറ്റി ഷോയിലാണ് ഹൈതം കിരീടമണിഞ്ഞത്. ഇന്ത്യക്കുപുറമെ റഷ്യയിൽനിന്നും അമേരിക്കയിൽനിന്നുമടക്കമുള്ള ഗായകരെ പിന്തള്ളിയാണ്
ഹൈതം മുന്നിലെത്തിയത്. ട്രോഫിയും 14,800 ഒമാനി റിയാലിന് തുല്ല്യമായ സംഖ്യയുമാണ് സമ്മാനമായി ലഭിച്ചത്. ഒമാനിലെയും േലാകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സംഗീത ആരാധകരുടെയും പിന്തുണ ഇൗ 23കാരന് ലഭിച്ചിരുന്നു. തനിക്ക് ലഭിച്ച ഇൗ അംഗീകാരം മാതാവിന് സമർപ്പിക്കുന്നതായി ഹൈതം പറഞ്ഞു. സംഗീത ജീവിതത്തിലുടനീളം മാതാവ് മികച്ച പിന്തുണയാണ് നൽകിയത്. സംഗീതത്തോടുള്ള പ്രണയത്താൽ തെൻറ േജാലി നഷ്ടപ്പെടുന്ന വേളയിൽപോലും മാതാവ് മികച്ച പിന്തുണ നൽകി. ഫൈനലിന് മുമ്പുള്ള എലിമിനേഷൻ റൗണ്ട് ഏറെ പ്രയാസം നിറഞ്ഞതായിരുന്നെന്ന് ഹൈതം പറയുന്നു. ഒരു വേള ഫൈനലിലെത്താതെ ഒമാനിലേക്ക് തിരിച്ചു േപാവേണ്ടി വരുമെന്ന് പോലും ചിന്തിച്ചിരുന്നു.
ഒന്നാമതെത്താൻ കഴിഞ്ഞത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. തന്നെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ഒാരോരുത്തർക്കും ഹൃദയത്തിൽ തൊട്ട് നന്ദി പറയുന്നതായും ഹൈതം പറഞ്ഞു.
സിനിമാ സംവിധായകൻ കരൺ ജോഹർ, സംഗീത സംവിധായകൻ ശേഖർ രാവ്ജിയാനി, റാപ് സംഗീതജ്ഞൻ ബാദ്ഷാ, ഗായിക ഷൽമാലി കോൽഗഡെ എന്നിവരായിരുന്നു ദിൽ ഹെ ഹിന്ദുസ്ഥാനിയുടെ വിധികർത്താക്കൾ. ടാലൻറ് ഹണ്ടേഴ്സ് ഒമാൻ സ്ഥാപകനും ഡയറക്ടറുമായ സഞ്ജയ് ദലാൽ ആണ് ഹൈതമിനെ ഷോയിലേക്ക് സ്പോൺസർ ചെയ്തത്.
പ്രശസ്ത ഗായകൻകൂടിയായ പിതാവ് മുഹമ്മദ് റാഫിയാണ് ഹൈതമിെൻറ ഗുരുവും ഉപദേശകനും. ഒമാനിലെ ഇന്ത്യക്കാർക്കും മലയാളികൾക്കുമിടയിൽ പിതാവിനെപ്പോലെ സുപരിചിതനാണ് ഹൈതം. നിരവധി സദസ്സുകളിൽ ഹിന്ദി പാട്ടുകൾ പാടി കൈയടി നേടിയിരുന്നു. പിതാവിനെ പോലെ ഹൈതമും മുഹമ്മദ് റാഫിയുടെ
ആരാധകനാണ്. മലയാളം പാട്ടുകളും തനിക്ക് വഴങ്ങുമെന്ന് ഹൈതം പറയുന്നു. ബോളിവുഡ് ഗായകനാവുകയെന്ന സ്വപ്നത്തിലേക്ക് ദിൽ ഹൈ ഹിന്ദുസ്ഥാനി ചവിട്ടുപടിയാകുമെന്നാണ് ഹൈതമിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
