കശ്മീരി നാടോടിനൃത്ത, സംഗീത പരിപാടി ശ്രദ്ധേയമായി
text_fieldsമസ്കത്ത്: ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ പരിപാടിയുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ അല്‍ ബുസ്താന്‍ പാലസില്‍ കശ്മീരി നാടോടിനൃത്ത, സംഗീത പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ അതിഥികളെ സ്വീകരിച്ചു.
വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് യൂസുഫ് അല്‍ സറാഫി, വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ വെസ്റ്റ് ഏഷ്യ വിഭാഗം മേധാവി ശൈഖ് ഹിലാല്‍ മര്‍ഹൂന്‍ സാലിം അല്‍ മഅ്മരി എന്നിവര്‍ സന്നിഹിതരായിരുന്നു.സ്വദേശികളും വിദേശികളുമായി അറുനൂറോളം പേര്‍ സംബന്ധിച്ച പ്രൗഢ സദസ്സില്‍ കശ്മീരിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നാടോടിനൃത്തവും സംഗീതവും പരിപാടിയില്‍ അവതരിപ്പിച്ചു.
കഴിഞ്ഞ നവംബറിലാണ് ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഇന്‍ ഒമാന്‍ പരിപാടിക്ക് തുടക്കമായത്. വിദേശകാര്യമന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കല, സംഗീതം, നൃത്തമടക്കം വിവിധ മേഖലകളിലെ ഇന്ത്യയുടെ പ്രത്യേകതകളും പാരമ്പര്യങ്ങളും സ്വദേശികള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ സാംസ്കാരിക മന്ത്രാലയത്തിന്‍െറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചുവരുന്നത്. ബല്ലറ്റ് ഡാന്‍സ്, ഇസ്ലാമിക് കാലിഗ്രഫി പ്രദര്‍ശനം, ഡോ. സോമാഘോഷിന്‍െറ സംഗീത പരിപാടി എന്നിവ ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി നടന്നിരുന്നു. പരിപാടിയുടെ അവസാന ഇനമായ ഇന്ത്യന്‍ ഭക്ഷ്യോത്സവം മാര്‍ച്ച് 15 മുതല്‍ 19 വരെ മസ്കത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
