റഷ്യയിലെ ഒമാൻ എംബസി ദേശീയ ദിനം ആഘോഷിച്ചു
text_fieldsറഷ്യയിലെ ഒമാൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന
ദേശീയ ദിനാഘോഷം
മസ്കത്ത്: സുൽത്താനേറ്റിന്റെ 54ാമത് ദേശീയദിനം റഷ്യയിലെ ഒമാൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. റഷ്യയുടെ ഒമാൻ അംബാസഡർ ബലാറസിലെ ഒമാന്റെ നോൺ റസിഡന്റ് അംബാസഡറുമായ അമൗദ് സലിം അൽ തുവൈഹിന്റെ കാർമികത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.
റഷ്യയുടെ അംഗീകാരമുള്ള നയതന്ത്ര സേനാംഗങ്ങൾ, മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർ, ബിസിനസുകാർ, റഷ്യയിലെ ഒമാനി വിദ്യാർഥികൾ എന്നിവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. സ്വീകരണത്തോടനുബന്ധിച്ച് ഒമാന്റെ ടൂറിസം സാധ്യതകളും അടയാളങ്ങളും ഉയർത്തിക്കാട്ടുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഒമാന്റെ ചരിത്രവും വിശദീകരിച്ചു.

