ഒമാെൻറ സമ്പദ്ഘടന അടുത്ത വർഷം 2.5 ശതമാനം വളർച്ച നേടാൻ സാധ്യത
text_fieldsമസ്കത്ത്: രാജ്യത്തിെൻറ ആഭ്യന്തര ഉൽപാദന വളർച്ചനിരക്ക് അടുത്ത വർഷം വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഒന്നര ശതമാനമായിരുന്ന ആഭ്യന്തര ഉൽപാദനത്തിൽ അടുത്ത വർഷം രണ്ടര ശതമാനത്തിെൻറ വളർച്ച രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് പാരീസ് ആസ്ഥാനമായ ഹെർമെസ് ക്രെഡിറ്റ് ഏജൻസി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിെൻറ സമ്പാദ്യവും നിക്ഷേപവും തമ്മിലെ വ്യത്യാസം വിലയിരുത്തുന്ന കറൻറ് അക്കൗണ്ട് കമ്മി നിലവിൽ ആഭ്യന്തര ഉൽപാദനത്തിെൻറ 12 ശതമാനമെന്നതിൽനിന്ന് അടുത്ത വർഷം 11 ശതമാനമായി താഴാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് പറ
യുന്നു.
ധനകാര്യ കമ്മിയിലും കുറവുണ്ടാകാൻ സാധ്യതയുണ്ട്. ധനകാര്യ കമ്മി ഇൗ വർഷത്തെ ഒമ്പത് ശതമാനത്തിൽനിന്ന് ഏഴ് ശതമാനമായി കുറയാനും സാധ്യതയുണ്ട്. എണ്ണവില കുത്തനെ താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ വർഷം കുതിച്ചുയർന്ന ബജറ്റ് കമ്മി ഇൗ വർഷം സർക്കാർ കൈക്കൊണ്ട നടപടികൾ ഫലം കണ്ടതിനാൽ കുറഞ്ഞുവരുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കോർപറേറ്റ് വരുമാന നികുതി 12 ശതമാനത്തിൽനിന്ന് 15 ശതമാനമാക്കി വർധിപ്പിച്ചതും വിവിധ നികുതിയിളവുകൾ എടുത്തുകളഞ്ഞതും എണ്ണയിതര വരുമാനം വർധിക്കാൻ വഴിയൊരുക്കി. എണ്ണവിലയിലെ ഇടിവിനെ തുടർന്നുണ്ടായ വരുമാന നഷ്ടം നേരിടുന്നതിനായിരുന്നു ഇൗ നടപടികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണവിലയിൽ വർധന രേഖപ്പെടുത്തിയതും വരുമാന വർധനക്ക് സാഹചര്യമൊരുക്കി. ഇൗ വർഷം ഇതുവരെയുള്ള മാസങ്ങളിൽ ബാരലിന് ശരാശരി 54 ഡോളറാണ് വിലയായി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 45 ഡോളറായിരുന്നു.
വിദേശത്തുനിന്ന് കടമെടുക്കുന്നതിനുള്ള സർക്കാർ നടപടികളും ഏതാണ്ട് പൂർത്തിയായി.
കഴിഞ്ഞ മാർച്ചിൽ അഞ്ച് ശതകോടി ഡോളറിെൻറ അന്താരാഷ്ട്ര ബോണ്ടുകളാണ് സർക്കാർ പുറപ്പെടുവിച്ചത്. ഹോർമുസ് കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നാണ് ഒമാെൻറ ഏറ്റവും വലിയ നേട്ടമെന്ന് റിപ്പോർട്ട് പറയുന്നു. ഗൾഫ്, ഏഷ്യൻ, ആഫ്രിക്കൻ വിപണികളോടുള്ള അടുപ്പവും ആശ്വാസകരമായ വിദേശനാണ്യ ശേഖരവും സൊവറിൻ വെൽത്ത് ഫണ്ട് അടക്കമുള്ളവയിലെ നിക്ഷേപവും രാജ്യത്തിെൻറ സമ്പദ്ഘടനയുടെ കരുത്താണ്. നൂതന അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വിമാനത്താവളം, തുറമുഖം,ടെലി കമ്യൂണിക്കേഷൻ, വ്യവസായവത്കരണത്തോടുള്ള സർക്കാറിെൻറ പ്രതിബദ്ധത, സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ ആവിഷ്കരണവും നടപ്പാക്കലുമെല്ലാം ഒമാെൻറ ഭാവി ശോഭനമാക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
