Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളുടെ ക്ഷേമവും പ്രാദേശിക സമാധാനവും ചർച്ച ചെയ്ത് ഒമാൻ

text_fields
bookmark_border
കുട്ടികളുടെ ക്ഷേമവും പ്രാദേശിക സമാധാനവും   ചർച്ച ചെയ്ത് ഒമാൻ
cancel
camera_alt

യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ കാതറിൻ റസ്സലുമായും യു.എസ് പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകൻ മസാദ് ബൗലോസുമായും ന്യൂയോർക്കിൽ ഒമാൻവിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദി കൂടിക്കാഴ്ച നടത്തിയപ്പോൾ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭ സമ്മേളനത്തിനിടയിൽ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ന്യൂയോർക്കിൽ സുപ്രധാന നയതന്ത്ര കൂടിക്കാഴ്ചകൾ നടത്തി. യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സലുമായാണ് അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തിയത്.

യുണിസെഫ് മേധാവിയുമായുള്ള കൂടിക്കാഴ്ചയിൽ ഒമാനും യുനിസെഫും തമ്മിലുള്ള പങ്കാളിത്തം വിലയിരുത്തി. വരാനിരിക്കുന്ന 2026-2030 വർഷങ്ങളിലെ സഹകരണ പരിപാടികളുടെ മുൻഗണനകളെക്കുറിച്ചും കുട്ടികളുടെ വികസനം, അവരുടെ കഴിവുകൾ വളർത്തൽ, അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയിൽ പരസ്പരം വൈദഗ്ധ്യം കൈമാറുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

മാനുഷിക പരിപാടികളിലും കുട്ടികളുമായി ബന്ധപ്പെട്ട പദ്ധതികളിലും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം യോഗം വ്യക്തമാക്കി. ഗസ്സ, സുഡാൻ, യമൻ, സിറിയ തുടങ്ങിയ സംഘർഷ ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനുഷിക സാഹചര്യങ്ങൾ ചർച്ചയായി. ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ രീതിയിൽ മാനുഷിക സഹായങ്ങൾ എത്തിക്കുക, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുക, അവരുടെ അവകാശങ്ങളും അന്തസ്സും ഭാവി ഭദ്രതയും സംരക്ഷിക്കുക എന്നിവയുടെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

യു.എസ് പ്രതിനിധിയുമായും കൂടിക്കാഴ്ച നടത്തി

അറബ്-ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള യു.എസ് പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകൻ മസാദ് ബൗലോസുമായുള്ള കൂടിക്കാഴ്ചയിൽ, അറബ്-ആഫ്രിക്കൻ കാര്യങ്ങൾക്കായുള്ള യു.എസ് പ്രസിഡന്റിന്റെ മുതിർന്ന ഉപദേശകൻ മസാദ് ബൗലോസുമായി സയ്യിദ് ബദർ ചർച്ച നടത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള വിവിധ അറബ്-ആഫ്രിക്കൻ വിഷയങ്ങൾ ചർച്ചയിൽ വന്നു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും മാനിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ യോഗത്തിൽ വിലയിരുത്തി. മേഖലയിൽ ഭിന്നതകൾ പരിഹരിക്കുന്നതിനും അനുരഞ്ജനത്തിനും സമാധാനത്തിനുമുള്ള അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഒമാൻ സ്വീകരിക്കുന്ന നയപരമായ സമീപനത്തെയും പങ്കിനെയും യു.എസ് ഉദ്യോഗസ്ഥൻ പ്രശംസിച്ചു. ഒമാനും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ആവർത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oman discusses child welfare and regional peace
Next Story