ഒമാന്‍ പ്രവാസി സാഹിത്യോത്സവ്; സീബ് സോണ്‍ ജേതാക്കള്‍
text_fieldsസലാല: ഒമാനിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പ്രവാസി സാഹിത്യോത്സവിന്റെ 13ാംമത് പതിപ്പിന് തിരശ്ശീല വീണു.
സമാപന സംഗമത്തില്‍ മലയാളത്തിന്റെ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി. നാലു വിഭാഗങ്ങളില്‍ 60 ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 243 പോയന്റുകളുമായി സീബ് സോണ്‍ ജേതാക്കളായി. മസ്കത്ത്, സലാല സോണുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഒമാനിലെ ഒമ്പത് സോണുകളെ പ്രതിനിധീകരിച്ചെത്തിയ 300 ഓളം പ്രതിഭകളാണ് രാവിലെ ഒമ്പത് മുതല്‍ രാത്രി 12 വരെ ഒമ്പത് വേദികളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. പ്രധാന വേദിയായ ലുബാനില്‍ മാപ്പിളപ്പാട്ട്, ഖവാലി, പ്രസംഗം, കവിത പാരായണം, സൂഫി ഗീതം തുടങ്ങിയ മത്സര ഇനങ്ങൾ നടന്നു. കലാ പ്രതിഭയായി തൗഫീഖ് അസ്ലം (ബൗഷര്‍ സോണ്‍), പുരുഷ വിഭാഗം സര്‍ഗ പ്രതിഭയായി ആദില്‍ അബ്ദുല്ല മയാന്‍ (മസ്കത്ത് സോണ്‍), വനിത വിഭാഗം സര്‍ഗ പ്രതിഭയായി അഫ്ര അബ്ദുല്‍ ജബ്ബാര്‍ (ബര്‍ക സോണ്‍) എന്നിവരെ തെരഞ്ഞടുത്തു.
സമാപന സമ്മേളനം വിഡിയോ കോണ്‍ഫറന്‍സിലൂടെ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ആര്.എസ്.സി നാഷനൽ ചെയര്മാന് കെ.പി.എ വഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹാലിഖ് ബിന്‍ സലീം (മിര്‍ബാത്ത് മുനിസിപ്പാലിറ്റി മേധാവി), അഹ്മദ് ഫറ സലീം ബയ്ത് ജബല്‍ (സെക്രട്ടറി, വാലി ഓഫിസ് സലാല), ബദി ഫദല്‍ റിയാദ് ബൈത്ത് സുറൂര്‍ (കോഓഡിനേറ്റര്‍, വാലി ഓഫിസ് സലാല) എന്നിവര്‍ മുഖ്യാതിഥികളായി.
നിഷാദ് അഹ്സനി (ആർ.എസ്.സി ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), ഡോ. സനാതനന് (ഇന്ത്യന്‍ എംബസി), ഡോ. സിദ്ദീഖ് (ഇന്ത്യന്‍ സ്കൂള്‍ സലാല പ്രസിഡന്റ്), പവിത്രന് കാരായി (ലോക കേരളസഭ അംഗം), സുലൈമാന്‍ സഅദി (പ്രസിഡന്റ് ഐ.സി.എഫ് സലാല), ലത്തീഫ് സുള്ള്യ (കെ.സി.എഫ്), ഷബീര്‍ കാലടി (കെ എം.സി.സി), ഉസ്മാന് വാടാനപ്പള്ളി (പി.സി.എഫ്), ഡോ. നിസ്താര്‍ (ഐ.ഒ.സി), അബ്ദുല്‍ ലത്തീഫ് ഫൈസി (സുന്നി സെന്റര്‍, സലാല), ലത്തീഫ് അമ്പലപ്പാറ (കൈരളി), നാസറുദ്ദീന്‍ സഖാഫി കോട്ടയം (ചെയര്മാൻ സ്വാഗതസംഘം), നാസര്‍ ലത്വീഫി (ജനറല്‍ കണ്‍വീനര്‍ സ്വാഗതസംഘം) തുടങ്ങിയവര്‍ പങ്കെടുത്തു. ടി.കെ. മുനീബ് സ്വാഗതവും വി.എം. ശരീഫ് സഅദി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
