Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ഡേ​റ്റ്​​സ്​...

ഒ​മാ​ൻ ഡേ​റ്റ്​​സ്​ ഡെ​വ​ല​പ്​​മെൻറ്​ ക​മ്പ​നി നി​ല​വി​ൽ​വ​ന്നു

text_fields
bookmark_border
ഒ​മാ​ൻ ഡേ​റ്റ്​​സ്​ ഡെ​വ​ല​പ്​​മെൻറ്​ ക​മ്പ​നി നി​ല​വി​ൽ​വ​ന്നു
cancel

മ​സ്​​ക​ത്ത്​: ഇൗ​ത്ത​പ്പ​ഴ സം​സ്​​ക​ര​ണം, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ഒ​മാ​ൻ ഡേ​റ്റ്​​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ ക​മ്പ​നി നി​ല​വി​ൽ​വ​ന്നു. ദി​വാ​ൻ ഒാ​ഫ്​ റോ​യ​ൽ കോ​ർ​ട്ടി​​​െൻറ​യും ഒ​മാ​ൻ നാ​ഷ​ന​ൽ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​​സ്​ ഡെ​വ​ല​പ്​​മ​​െൻറ്​ ക​മ്പ​നി​യു​ടെ​യും (ത​ൻ​മി​യ) നേ​തൃ​ത്വ​ത്തി​ൽ അ​ൽ വ​ഹ​ത്ത്​ ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ക​മ്പ​നി നി​ല​വി​ൽ​വ​ന്നെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. ത​ൻ​ഫീ​ദ്​ ഇം​പ്ലി​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​​ ഫോ​ളോ അ​പ്പ്​ സ​പ്പോ​ർ​ട്ട്​ യൂ​നി​റ്റ്​ മേ​ധാ​വി ഡോ. ​ഖാ​മി​സ്​ ബി​ൻ സൈ​ഫ്​ അ​ൽ ജാ​ബ്​​രി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ന​ട​ന്ന​ത്. 


ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സു​ൽ​ത്താ​​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം ആ​രം​ഭി​ച്ച ഒ​രു ദ​ശ​ല​ക്ഷം ഇൗ​ത്ത​പ്പ​ന​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യു​ടെ (വ​ൺ മി​ല്യ​ൺ ഡേ​റ്റ്​ പാം ​ട്രീ​സ്​ പ്രോ​ജ​ക്​​ട്) നി​ക്ഷേ​പ​ക വി​ഭാ​ഗ​മാ​യി​ട്ടാ​കും പു​തി​യ ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ക. 92 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വി​ട്ടാ​കും ക​മ്പ​നി​യു​ടെ പ്ര​ധാ​ന കോം​പ്ല​ക്​​സ്​ നി​ർ​മി​ക്കു​ക​യെ​ന്ന്​ പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച വ​ൺ മി​ല്യ​ൺ ഡേ​റ്റ്​ പാം ​ട്രീ​സ്​ പ്രോ​ജ​ക്​​ട്​ ഡ​യ​റ​ക്​​ട​ർ ഡോ. ​റാ​ഷി​ദ്​ ബി​ൻ സൈ​ഫ്​ അ​ൽ ഷ​ഖ്​​സി പ​റ​ഞ്ഞു. നി​സ്​​വ​യി​ലാ​കും ഇ​ത്​ നി​ർ​മി​ക്കു​ക. ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക, സാം​സ്​​കാ​രി​ക, പ​രി​സ്​​ഥി​തി​ക മേ​ഖ​ല​ക​ൾ​ക്കും പ​ദ്ധ​തി ഗു​ണ​പ്ര​ദ​മാ​കും.

നി​സ്​​വ​യി​ലെ ക​മ്പ​നി​യി​ലാ​യി​രി​ക്കും പ്ര​ധാ​ന സം​സ്​​ക​ര​ണ കേ​ന്ദ്രം ഉ​ണ്ടാ​വു​ക. ഉ​പോ​ൽ​പ​ന്ന നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ളും നൂ​ത​ന​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ ക​മ്പ​നി​ക​ളും ഇ​തി​​​െൻറ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും. ഇൗ​ത്ത​പ്പ​ഴ​ങ്ങ​ളി​ൽ നി​ന്ന്​ ജ്യൂ​സ്, സി​റ​പ്പ്​ ഉ​ൽ​പാ​ദ​നം, പ്ര​കൃ​തി ദ​ത്ത ക​രി, കാ​ലി​ത്തീ​റ്റ, വ​ളം ഉ​ൽ​പാ​ദ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്​ ക​മ്പ​നി​കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​കും ക​മ്പ​നി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക. വ​ൺ മി​ല്യ​ൺ ഡേ​റ്റ്​ പാം ​ട്രീ​സ്​ പ്രോ​ജ​ക്​​ടി​​​െൻറ ഭാ​ഗ​മാ​യി 96000 ട​ൺ ഇൗ​ത്ത​പ്പ​ഴ​വും 56000 ട​ൺ അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​കും ക​മ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsoman development company
News Summary - oman development company-oman news
Next Story